»   » ഒടിയന്റെ ക്ലൈമാക്സ് ചിത്രീകരണത്തിന്റെ വീഡിയോ.. ഇത് വെറും തുടക്കം മാത്രം.. കണ്ടു നോക്കൂ..

ഒടിയന്റെ ക്ലൈമാക്സ് ചിത്രീകരണത്തിന്റെ വീഡിയോ.. ഇത് വെറും തുടക്കം മാത്രം.. കണ്ടു നോക്കൂ..

Posted By: Rohini
Subscribe to Filmibeat Malayalam
ഒടിയന്‍റെ ക്ലൈമാക്സ് വീഡിയോ പുറത്ത് | filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ഒടിയന്‍. പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കി ചിത്രത്തന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്.

മോഹന്‍ലാല്‍ വന്നാല്‍ ദിലീപ് കുഴയും, അതുവരെ സമാധാനിക്കം, നേടാനുള്ളത് നേടാം!!

ക്ലൈമാക്‌സ് ഭാഗമാണ് ഇപ്പോള്‍ ചിത്രീകരിയ്ക്കുന്നത്. ചിത്രീകരണത്തിന്റെ സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഒടിയന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു. കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയിന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്.


ദിലീപിനോട് പൊരുതി പത്ത് ദിവസം കൊണ്ട് മഞ്ജു വാര്യര്‍ നേടിയത്, ഇത് ഒട്ടും കുറവല്ല!


ഗംഭീര ക്ലൈമാക്‌സ്

25 ദിവസം നീണ്ടു നില്‍ക്കുന്ന ക്ലൈമാക്‌സ് ചിത്രീകരണമാണ് ഒടിയന്റേത്. പ്രേക്ഷകരെ ത്രില്ലടിയപ്പിയ്ക്കുന്ന സംഘട്ടന കംഗങ്ങളായിരിയ്ക്കും ചിത്രത്തിലുണ്ടാവുക എന്ന് സംവിധായകന്‍ പറയുന്നു.


പീറ്റര്‍ ഹെയിന്‍

ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്ക് സ്റ്റണ്ട് കൊറിയോഗ്രാഫി നടത്തുന്ന പീറ്റര്‍ ഹെയിനാണ് ഒടിയന്റെ സ്റ്റണ്ട് രംഗങ്ങളും സംവിധാനം ചെയ്യുന്നത്. മോഹന്‍ലാലിന്റെ പുലിമുരുകന് ശേഷം വീണ്ടും മലയാളത്തിലെത്തുകയാണ് പീറ്റര്‍.


നേരത്തെ വന്ന വീഡിയോ

വാരണസിയും പാലക്കാടുമാണ് ഒടിയന്റെ പ്രധാന ലൊക്കേഷന്‍. ലൊക്കേഷന്‍ വിശേഷങ്ങളെ കുറിച്ചും ചിത്രത്തിന്റെ ആശയ കഥയെ കുറിച്ചും പറഞ്ഞുകൊണ്ട് നേരത്തെ മോഹന്‍ലാല്‍ വീഡിയോകള്‍ പങ്കുവച്ചിരുന്നു. പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകരണമാണ് വീഡിയോയ്ക്ക് കിട്ടിയത്.


അണിയറയില്‍

മാധ്യമപ്രവര്‍ത്തകനും ദേശീയ പുരസ്‌കാര ജേതാവുമായ ഹരികൃഷ്ണനണ് ഒടിയന് വേണ്ടി തിരക്കഥ തയ്യാറാക്കുന്നത്. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ജയചന്ദ്രനാണ് സംഗീത സംവിധാനം


പ്രധാന താരങ്ങള്‍

മഞ്ജു വാര്യരാണ് ഒടിയനില്‍ നായികയായെത്തുന്നത്. തെന്നിന്ത്യന്‍ താരം പ്രകാശ് രാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു. ഇരുവര്‍ എന്ന ചിത്രത്തിന് ശേഷം ലാലും പ്രകാശ് രാജും ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട്.


വീഡിയോ കാണൂ

ഇനി ചിത്രത്തിന്റെ ക്ലൈമാകാസ് രംഗം ചിത്രീകരിയ്ക്കുന്ന, സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ആ വീഡിയോ കാണാം..
English summary
Video from odiyan Movie location

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam