»   » ഷൂട്ടിങ് ലൊക്കേഷനില്‍ ജയസൂര്യ മൊട്ടയടിയ്ക്കുന്ന വീഡിയോ പുറത്ത്; കാണൂ

ഷൂട്ടിങ് ലൊക്കേഷനില്‍ ജയസൂര്യ മൊട്ടയടിയ്ക്കുന്ന വീഡിയോ പുറത്ത്; കാണൂ

Written By:
Subscribe to Filmibeat Malayalam

ലോകസിനിമാ ചരിത്രത്തില്‍ ഇതാദ്യത്തെ സംഭവമാകും. ഒരു സിനിമയുടെ ലൊക്കേഷനിലിരുന്ന് നായകന്‍ തല മൊട്ടയടിയ്ക്കുന്നു. അത് വീഡിയോയില്‍ പകര്‍ത്തി പുറത്തുവിടുന്നു!!

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പ്രേതം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം. നായകന്‍ നമ്മുടെ ജയസൂര്യയും. തല മൊട്ടയടിയ്ക്കുന്ന രംഗം പൂര്‍ണമായും വീഡിയോയില്‍ കാണിക്കുന്നുണ്ട്.

 jayasurya

പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു സുധി വാത്മീകം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്തും ജയസൂര്യയും ഒന്നിയ്ക്കുന്ന ചിത്രമാണ് പ്രേതം. ജയസൂര്യ തന്നെയാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

മലയാള സിനിമയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള ഹൊറര്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസതമായ ഒന്നായിരിക്കും പ്രേതം എന്ന് സംവിധായകന്‍ രഞ്ജിത്ത് നേരത്തെ പറഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും രഞ്ജിത്ത് ശങ്കര്‍ തന്നെയാണ്.

ബാഹുബലി, ബജ്രംഗി ഭായിജാന്‍ തുടങ്ങിയ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനിങിന്റെയും മിക്‌സിങിന്റെയും പിന്നില്‍ പ്രവര്‍ത്തിച്ച ജസ്റ്റിന്‍ ജോസാണ് പ്രേതത്തിന്റെ സൗണ്ട് എഡിറ്റങ് നിര്‍വ്വഹിക്കുന്നത്.

English summary
Video: Jayasurya shaving head at location

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam