»   » നിവിന്‍ പോളിയല്ല, അവതാരകയാണ് മോഹന്‍ലാലിനോട് മീശ പിരിക്കാന്‍ ആവശ്യപ്പെട്ടത്; വീഡിയോ കാണൂ

നിവിന്‍ പോളിയല്ല, അവതാരകയാണ് മോഹന്‍ലാലിനോട് മീശ പിരിക്കാന്‍ ആവശ്യപ്പെട്ടത്; വീഡിയോ കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

ആരാധകരെ സംബന്ധിച്ച് അതൊരു ചരിത്ര മുഹൂര്‍ത്തമായിരുന്നു. മലയാളത്തിന്റെ യുവ സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന നിവിന്‍ പോളി സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മീശ പിരിയ്ക്കുന്നു. ഒപ്പം എന്ന സിനിമയുടെ 101 ആം ദിവസം ആഘോഷിയ്ക്കുന്ന വേദിയിലായിരുന്നു ആ കൗതുകം.

ആ സീനില്‍ സ്പടികത്തിലെ ലാലേട്ടനെ പോലെ വരണം: നിവിന്‍ പോളിയോട് അല്‍ഫോണ്‍സ് പറഞ്ഞത്


നിവിന്‍ മീശ പിരിയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, മോന്‍ പിരിച്ചോ എന്ന് പറഞ്ഞ് മോഹന്‍ലാല്‍ മുഖം നീട്ടിക്കൊടുത്തു എന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ നിവിന്‍ പോളിയല്ല മോഹന്‍ലാലിനോട് മീശ പിരിയ്ക്കാന്‍ ആവശ്യപ്പെട്ടത്. അവതാരകയാണ്.


നിവിന്‍ സംസാരിക്കാന്‍ വേണ്ടി വന്നു

ഒപ്പത്തിന്റെ വിജയ വേദിയില്‍ നിവിന്‍ പോളി സംസാരിയ്ക്കാന്‍ തുടങ്ങി. ചെറുപ്പം മുതല്‍ മോഹന്‍ലാലിന്റെ ഓരോ സിനിമയും കണ്ടു വരുമ്പോഴുള്ള ആവശേത്തെ കുറിച്ചൊക്കെയാണ് നിവിന്‍ സംസാരിച്ചു തുടങ്ങിയത്.


എളിമയോടെ ലാല്‍ വേദിയില്‍ കയറി

മോഹന്‍ലിനോടുള്ള ആരാധനയെ കുറിച്ച് നിവിന്‍ സംസാരിച്ചു കൊണ്ടിരിയ്‌ക്കേ, മോഹന്‍ലാല്‍ കൂടെ വേദിയില്‍ എത്തിയാല്‍ അതൊരു സംഭവമായിരിയ്ക്കും എന്ന് പരിപാടി അവതരിപ്പിയ്ക്കുന്നവര്‍ അഭിപ്രായപ്പെട്ടു. തീര്‍ത്തും വിനയത്തോടെ മോഹന്‍ലാല്‍ വേദിയിലേക്ക് കയറിവന്നു.


സ്പടികം ഇഷ്ട ചിത്രമെന്ന് നിവിന്‍

കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ ചിത്രം ഏതാണെന്ന് ചോദിച്ചപ്പോള്‍ നിവിന്‍ സ്പടികം എന്ന് പറഞ്ഞു. ഒരുപാട് പ്രാവശ്യം കണ്ട, ഇനിയും കാണാന്‍ ആഗ്രഹിയ്ക്കുന്ന സിനിമയാണ് സ്പടികം. സ്പടികത്തില്‍ മാര്‍ക്കറ്റിലേക്ക് മോഹന്‍ലാല്‍ വരുന്ന ഇന്‍ട്രോ സീന്‍ പ്രേമത്തില്‍ അനുകരിയ്ക്കാന്‍ അല്‍ഫോണ്‍സ് ആവശ്യപ്പെട്ടിരുന്നു എന്നും അതിന് ഞങ്ങള്‍ ശ്രമിച്ചു എന്നും നിവിന്‍ പറഞ്ഞു.


അല്‍ഫോണ്‍സും അജുവും

പ്രേമത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അല്‍ഫോണ്‍സ് പുത്രനെയും അവതാരകര്‍ വേദിയിലേക്ക് ക്ഷണിച്ചു. ഒപ്പത്തിന്റെ ട്രെയിലര്‍ എഡിറ്റ് ചെയ്ത അല്‍ഫോണ്‍സിനെ ലാല്‍ വേദിയില്‍ പ്രശംസിച്ചു. മോഹന്‍ലാലിനൊപ്പം പ്രവൃത്തിച്ചപ്പോള്‍ തോന്നിയ അത്ഭുതത്തെ കുറിച്ച് അല്‍ഫോണ്‍സ് പങ്കുവച്ചു. തുടര്‍ന്ന് അജു വര്‍ഗ്ഗീസിനെയും വേദിയിലേക്ക് ക്ഷണിച്ചു. ഒപ്പത്തില്‍ ചെറുതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അജു അവതരിപ്പിച്ചിട്ടുണ്ട്. പെരുച്ചാഴി എന്ന ചിത്രത്തിലും അജു ലാലിനൊപ്പം അഭിനയിച്ചിരുന്നു. അജുവും മോഹന്‍ലാലിന്റെ അഭിനയത്തെ കുറിച്ച് വേദിയില്‍ വാചാലനായി.


മീശ പിരിയ്ക്കാന്‍ ആവശ്യപ്പെട്ടത്

തുടര്‍ന്നാണ് അവതാരക മീര, ഈ ദിവസത്തിന്റെ പ്രത്യേകത വേണം എന്ന് പറഞ്ഞുകൊണ്ട്, മോഹന്‍ലാലിനോട് മീശ പിരിയ്ക്കാന്‍ നിവിന്‍ പോളിയോട് ചോദിക്കാന്‍ ആവശ്യപ്പെട്ടത്. നിവിന്‍ ചോദിയ്ക്കുന്നതിന് മുമ്പേ, 'നീ തന്നെ പിരിച്ചോ' എന്ന് പറഞ്ഞ് മോഹന്‍ലാല്‍ മുഖം നിവിന് നേരെ നീട്ടുകയായിരുന്നു. തുടര്‍ന്ന് അല്പം മുന്നോട്ട് വന്ന് മോഹന്‍ലാലും പരിച്ചുവച്ച മീശ ഒന്നുകൂടെ പരിച്ചു.


വീഡിയോ കാണൂ

ഒപ്പത്തിന്റെ വിജയാഘോഷത്തില്‍ മോഹന്‍ലാലിനൊപ്പം നിവിന്‍ പോളിയും അല്‍ഫോണ്‍സ് പുത്രനും അജു വര്‍ഗ്ഗീസും വേദി പങ്കിട്ട ആ വീഡിയോ കാണൂ.


English summary
Video; Nivin Pauly makes Mohanlal to twirling the moustache

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X