ഒറ്റ ഗാനം കൊണ്ട് ജീവിതം മാറി!! ശങ്കർ മഹാദേവനും ഗോപി സുന്ദറും തേടിയ ഗായകൻ ആരാണെന്നറിയാമോ!!! കാണൂ
കമൽഹാസന്റെ വിശ്വരൂപം എന്ന ചിത്രത്തിലെ ശങ്കർ മഹാദേവൻ ആലപിച്ച ഉന്നെ കാണാതു നാൾ ഇട്ര് നാനില്ലയോ എന്ന ഗാനമാണ് രകേഷ് ആലപിച്ചിരിക്കുന്നത്.
Recommended Video

കലാകാരന്മാർക്ക് തങ്ങളുടെ കഴിവ് പ്രദർശിപ്പിക്കാനുള്ള പറ്റിയ വേദിയാണ് സോഷ്യൽ മീഡിയ. സോഷ്യൽ മീഡിയയിലൂടെ താരമായി മാറിയ ഒരുപാട് പേർ നമ്മുടെ ചുറ്റുമുണ്ട്. മികച്ച കലാകാരന്മാർക്ക് പിന്തുണയുമായി എന്നും സോഷ്യൽ മീഡിയ കൂട്ടായ്മ കൂടെയുണ്ടാകും. ദിനംപ്രതി അനേകം കലാകാരന്മാരാണ് സോഷ്യൽ മീഡിയയിലൂടെ പിറവി എടുക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ആലപ്പുഴ നൂറനാട് സ്വദേശി രകേഷിന്റെ ഗാനമാണ്. കമൽഹാസന്റെ വിശ്വരൂപം എന്ന ചിത്രത്തിലെ ശങ്കർ മഹാദേവൻ ആലപിച്ച ഉന്നെ കാണാതു നാൾ ഇട്ര് നാനില്ലയോ എന്ന ഗാനമാണ് രകേഷ് ആലപിച്ചിരിക്കുന്നത്. ഇപ്പോൾ ഈ ഗാനം സാമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് . പാട്ട് വൈറലയാതോടെ പാട്ടുകാരനെ തേടി ഇതിന്റെ ഉടമസ്ഥൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. രകേഷിന്റെ പാട്ട് കേൾക്കാൻ ഇടയായ ശങ്കർ മഹദേൻ തന്റെ ഫേസ്ബുക്ക് പേജിൽ ഗാനം പങ്കുവെച്ചിട്ടുണ്ട്. കൂടാതെ ഈ ശബ്ദത്തിന്റെ ഉടമ ആരാണെന്നും ഇയാളെ പരിചയമുള്ളവർ താന്നെ അറിയിക്കണമെന്നും ശങ്കർ മഹാദേവൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. കൂടാതെ സംഗീത സംവിധായകൻ ഗോപി സുന്ദറും രാകേഷിനെ തേടി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ ഈ കലാകരനെ തേടി വലിയൊരു ഭാഗ്യമാണ് എത്തിയിരിക്കുന്നത്. ശങ്കർ മഹാദേവനോടൊപ്പം പാടനുള്ള ഒരു അവസരവും രാകേഷിന് ലഭിച്ചിട്ടുണ്ട്.
പാട്ട് ഇത്രയും വൈറലാകുമെന്ന് താൻ പ്രതീക്ഷിച്ചില്ലെന്ന് രാകേഷ് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനോട് പറഞ്ഞു. ജോലിയ്ക്കിടയിൽ അവിടെയുള്ളവരുടെ നിർബന്ധത്തിലാണ് പാട്ട് പാടിയത്. ആ സമയത്ത് അവിടെയുണ്ടായിരുന്നു ഒരു ഡ്രൈവർ പാട്ട് ഷൂട്ട് ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. കുവൈത്തിലുളള സഹോദരി ഭർത്താവാണ് പാട്ട് ഇത്രത്തോളം വൈറലായ കാര്യം തന്നെ അറിയിച്ചതെന്ന് രകേഷ് പറഞ്ഞു. വീട്ടിലുളളവർ എല്ലാവരും കലാകരാന്മാരാണെന്നും അവരുടെ പാട്ട് കേട്ടാണ് താൻ പാട്ട് പാടാൻ തുടങ്ങിയത്. കഴിഞ്ഞ രണ്ടുമാസമായി പാട്ടു പഠിക്കാൻ പോകുന്നു എന്നും രകേഷ് പറഞ്ഞു.


Click it and Unblock the Notifications











