വീണ്ടും മോഹന്‍ലാലിന്റെ പ്രണയം, റോമന്റിക് രംഗമഭിനയിച്ച് താരരാജാവ്! ബിഗ് ബ്രദറിലെ പാട്ട് പുറത്ത്
പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ബിഗ് ബ്രദര്‍. മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന സിനിമ 2020 ല്‍ റിലീസിനൊരുങ്ങുകയാണ്. നേരത്തെ പറഞ്ഞിരുന്നത് പോലെ സിനിമയില്‍ നിന്നും വീഡിയോ സോങ് പുറത്ത് വന്നിരിക്കുകയാണ്. ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് പാട്ട് പുറത്തിറക്കിയത്.
കണ്ടോ കണ്ടോ എന്ന് തുടങ്ങുന്ന ഗാനരംഗത്തില്‍ മോഹന്‍ലാലിനൊപ്പം ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണന്‍, നായികയായ മിര്‍ന മേനോന്‍, ഇര്‍ഷാദ് എന്നിവരും പാട്ട് രംഗത്തില്‍ അഭിനയിക്കുന്നുണ്ട്. ഏറെ കാലത്തിന് ശേഷം മോഹന്‍ലാലിന്റെ കിടിലനൊരു പ്രണയഗാനമാണ് ബിഗ് ബ്രദറില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്. മോഹന്‍ലാല്‍ അടങ്ങിയ സംഘം എങ്ങോട്ടോ യാത്ര ചെയ്യുന്നതായിട്ടാണ് പാട്ടില്‍ നിന്നും വ്യക്തമാവുന്നത്.

ആക്ഷന്‍, കോമഡി, സെന്റിമെന്‍സും കൂടി ചേര്‍ന്ന് ഫാമിലി എന്റര്‍ടെയിനറായിട്ടാണ് ബിഗ് ബ്രദര്‍ ഒരുക്കുന്നത്. അനൂപ് മേനോന്‍, സര്‍ജാനോ ഖാലിദ്, എന്നിവരാണ് മറ്റ് താരങ്ങള്‍. ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദര വേഷത്തിലാണ് സര്‍ജാനോ ഖാലിദ് അഭിനയിക്കുന്നത്. ബോളിവുഡ് താരം അര്‍ബ്ബാസ് ഖാനാണ് മറ്റൊരു പ്രധാന താരം. ബിഗ് ബജറ്റ് ആവശ്യമായി വന്ന സിനിമ വൈശാഖ് സിനിമാസ്, എസ് ടാക്കീസ്, നിക്ക് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











