വിധു പ്രതാപും ദീപ്തിയും കൊച്ചുപിളേളരായപ്പോള്‍! തരംഗമായി ഫേസ്ആപ്പ് ചിത്രങ്ങള്‍
നിരവധി ശ്രദ്ധേയ ഗാനങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട ഗായകനായ ആളാണ് വിധുപ്രതാപ്. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ വിധു പാട്ടുകള്‍ പാടിയിരുന്നു. വിധു പ്രതാപിനൊപ്പം ഭാര്യ ദീപ്തിയും എല്ലാവര്‍ക്കും സുപരിചിതയാണ്. നടിയായും നര്‍ത്തകിയായുമൊക്കെയാണ് ദീപ്തി തിളങ്ങിയത്. താരദമ്പതികളുടെ പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആരാധകര്‍ കാത്തിരിക്കാറുണ്ട്. ലോക് ഡൗണ്‍ കാലവും സോഷ്യല്‍ മീഡിയയില്‍ സജീവമായുണ്ടായിരുന്നു വിധുവും ദീപ്തിയും.
മുന്‍പ് ടിക്ക് ടോക്ക് വീഡിയോകളെല്ലാം പങ്കുവെച്ച് ഇരുവരും സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ടായിരുന്നു. അതേസമയം വിധുപ്രതാപിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സമൂഹ മാധ്യമങ്ങളിലെ ഫേസ്ആപ്പ് തരംഗത്തിനിടെയാണ് ദീപ്തിക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് വിധുപ്രതാപ് എത്തിയത്.

തങ്ങളുടെ രണ്ട് ചിത്രങ്ങളാണ് ഫേസ് ആപ്പില്‍ എഡിറ്റ് ചെയ്ത് വിധുപ്രതാപ് പങ്കുവെച്ചിരിക്കുന്നത്. ഓരോരോ ആപ്പുകളെ എന്ന കാപ്ഷനിലാണ് വിധുവിന്റെയും ദീപ്തിയുടെയും ഫേസ് ആപ്പ് ചിത്രങ്ങള്‍ വന്നിരിക്കുന്നത്. ഫേസ് ആപ്പ്, ടൈം ട്രാവല്‍ എന്നീ ഹാഷ്ടാഗുകളിലാണ് ഇവരുടെ ചിത്രങ്ങള്‍ വന്നിരിക്കുന്നത്.

അതേസമയം വിധുവിന്റെയും ദീപ്തിയുടെ ചിത്രങ്ങള്‍ താഴെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. ഇവരുടെ ചിത്രങ്ങള്‍ കണ്ട് ക്യൂട്ടാണെന്ന് ആണ് എല്ലാവരും പറയുന്നത്. ഇനി പ്രായമായവരെ പോലെ ആക്കണം എന്നും മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നു. പിഞ്ചു കുഞ്ഞാണല്ലേ എന്നാണ് ഒരാള്‍ തമാശരൂപേണ വിധുവിന്‌റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും തിളങ്ങിയ ഗായകനാണ് വിധുപ്രതാപ്. റൊമാന്റിക്ക്, മെലഡി അങ്ങനെ എല്ലാതരം പാട്ടുകളും പാടിക്കൊണ്ടാണ് ഗായകന്‍ മലയാളത്തില്‍ തിളങ്ങിയത്. വിധു പാട്ടിലായിരുന്നു തിളങ്ങിയതെങ്കില്‍ ദീപ്തി നൃത്ത രംഗത്തായിരുന്നു സജീവമായത്. നിരവധി സ്റ്റേജ് ഷോകളില്‍ നടി നൃത്തം അവതരിപ്പിച്ചിരുന്നു. കൂടാതെ ചിരിക്കുടുക്ക എന്നൊരു മലയാള ചിത്രത്തിലും അഭിനയിച്ചിരുന്നു ദീപ്തി.

വിധുവിന്റെയും ദീപ്തിയുടെതുമായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്. ഇരുവരും പങ്കുവെക്കാറുളള വീഡിയോസ് എല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മലയാളത്തില്‍ എല്ലാതരം പാട്ടുകളും പാടി ശ്രദ്ധേയനായ ഗായകനാണ് വിധുപ്രതാപ്. പാട്ടുകള്‍ക്ക് പുറമെ ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും വിധു പങ്കെടുക്കാറുണ്ട്.

അടുത്തിടെ മഴവില്‍ മനോരമയില്‍ ആരംഭിച്ച സൂപ്പര്‍ ഫോര്‍ സംഗീത റിയാലിറ്റി ഷോയിലും ജഡ്ജായി വിധു എത്തുന്നുണ്ട്. ഗായകനൊപ്പം റിമി ടോമി, സിത്താര കൃഷ്ണകുമാര്‍, ജ്യോല്‍സന തുടങ്ങിയവരാണ് സൂപ്പര്‍ ഫോറില്‍ വിധികര്‍ത്താക്കളായി എത്തുന്നത്. വിധുപ്രതാപിന്റെതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്


Click it and Unblock the Notifications