ലുഡോയില്‍ തോല്‍ക്കുന്നതൊന്നും വലിയ കാര്യമല്ലെന്നേ! ദീപ്തിയെ സമാധാനിപ്പിച്ച് വിധു പ്രതാപ്
ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള ഗായകനാണ് വിധുപ്രതാപ്. വിധുവിനൊപ്പം ഭാര്യയും നര്‍ത്തകിയുമായ ദീപ്തി പ്രസാദും എല്ലാവര്‍ക്കും സുപരിചിതയാണ്. വീട്ടില്‍ നിന്നുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെച്ച് ഇവര്‍ ഇടയ്ക്കിടെ എത്താറുണ്ട്. ടിക്ക് ടോക്ക് വീഡിയോകള്‍ ചെയ്തും വിധുവും ദീപ്തിയും എത്താറുണ്ട്. വിധു പ്രതാപിന്റെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്.

വിധു പ്രതാപ് പങ്കുവെച്ച പുതിയൊരു ഫോട്ടോയും ചര്‍ച്ചയായി മാറിയിരുന്നു. രസകരമായ ക്യാപ്ഷനോടെയാണ് ഭാര്യയ്‌ക്കൊപ്പമുളള പുതിയ ഫോട്ടോ വിധു പോസ്റ്റ് ചെയ്തിരിക്കുന്നത്. ലുഡോയില്‍ തോല്‍ക്കുന്നതൊന്നും വലിയ കാര്യമല്ല എന്ന് പറഞ്ഞു സമാധാനിപ്പിക്കുകയായിരുന്നേ. ഇനി ഈ പേരും പറഞ്ഞ് എന്നെ പട്ടിണിക്കിട്ടാലോ എന്നാണ് വിധുപ്രതാപ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്.
പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. തോറ്റവര്‍ക്ക് മാത്രമേ തോറ്റവരുടെ വിഷമം മനസിലാകുവെന്നായിരുന്നു ഒരു ആരാധകന്‍ കമന്റ് ചെയ്തത്. പട്ടിണിക്ക് ഇടും എന്നറിഞ്ഞിട്ടും തോല്‍പ്പിക്കാന്‍ പോവാണോ വിധു ചേട്ടാ അങ്ങ് വിട്ടു കൊടുത്താ പോരെ എന്ന് മറ്റൊരു ആരാധകനും കമന്റ് ചെയ്തിരിക്കുന്നു. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്, കന്നഡ ഭാഷകളിലും തിളങ്ങിയ ഗായകനാണ് വിധുപ്രതാപ്.
നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കായി വിധു ഗാനങ്ങള്‍ ആലപിച്ചിരുന്നു. വിധു പ്രതാപിന്റെതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ഇന്നും സംഗീതാസ്വാദകരുടെ മനസുകളില്‍ നില്‍ക്കുന്നവയാണ്. റൊമാന്റിക്ക്, മെലഡി അങ്ങനെ എല്ലാതരം പാട്ടുകളും പാടിക്കൊണ്ടാണ് ഗായകന്‍ മലയാളത്തില്‍ തിളങ്ങിയത്. പാട്ടുകള്‍ക്ക് പുറമെ അഭിനയ രംഗത്തും തിളങ്ങിയിരുന്നു താരം.
വിധു പാട്ടിലായിരുന്നു തിളങ്ങിയതെങ്കില്‍ ദീപ്തി നൃത്തരംഗത്തായിരുന്നു സജീവമായത്. നിരവധി സ്റ്റേജ് ഷോകളില്‍ നടി നൃത്തം അവതരിപ്പിച്ചിരുന്നു. കൂടാതെ ചിരിക്കുടുക്ക എന്നൊരു മലയാള ചിത്രത്തിലും അഭിനയിച്ചിരുന്നു ദീപ്തി. വിധു പ്രതാപിന്റെയും ദീപ്തിയുടെതുമായി വരാറുളള ടിക്ക് ടോക്ക് വീഡിയോകളെല്ലാം അതിവേഗം സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. ലോക് ഡൗണ്‍ കാലത്ത് ഇന്‍സ്റ്റഗ്രാം പേജിലാണ് വിശേഷങ്ങള്‍ പങ്കുവെച്ച് താരദമ്പതികള്‍ എത്താറുളളത്.


Click it and Unblock the Notifications