എന്റെ നിറത്തിലും രൂപത്തിലും വളരെ ഹാപ്പിയാണ്! എങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയപ്പില്യാ: വിധുപ്രതാപ്
മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ ഗായകരില്‍ ഒരാളാണ് വിധുപ്രതാപ്. നിരവധി ശ്രദ്ധേയ ഗാനങ്ങളിലൂടെയാണ് വിധു പ്രേക്ഷകരുടെ ഇഷ്ടഗായകനായി മാറിയത്. വിധു പ്രതാപിനൊപ്പം ഭാര്യ ദീപ്തിയും എല്ലാവര്‍ക്കും സുപരിചിതയാണ്. നടിയായും നര്‍ത്തകിയായുമൊക്കെയാണ് ദീപ്തി തിളങ്ങിയത്. ലോക് ഡൗണ്‍ കാലവും സോഷ്യല്‍ മീഡിയയില്‍ സജീവമായുണ്ടായിരുന്നു താരദമ്പതികള്‍. മുന്‍പ് ടിക്ക് ടോക്ക് വീഡിയോകളെല്ലാം പങ്കുവെച്ച് ഇരുവരും സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ടായിരുന്നു. ലോക് ഡൗണ്‍ കാലം കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായതിന്റെ സന്തോഷത്തിലാണ് വിധു.

അതേസമയം വിധുപ്രതാപിന്റെതായി വന്ന പുതിയൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കഴിഞ്ഞ ദിവസം ദീപ്തിക്കൊപ്പം വിധു പങ്കുവെച്ചൊരു ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചലഞ്ച് ആക്‌സപറ്റ്ഡ് എന്ന ഹാഷ്ടാഗോടൂ കൂടിയാണ് വിധു പ്രതാപ് ചിത്രം പങ്കുവെച്ചിരുന്നത്. "ആരും ചലഞ്ച് ചെയ്തില്ല. എങ്കിലും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഞാനും പോസ്റ്റുന്നു. എന്റെ വക ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് പടം എന്നായിരുന്നു വിധു ചിത്രത്തിനൊപ്പം കുറിച്ചത്.
തുടര്‍ന്ന് നിരവധി പേരായിരുന്നു വിധുവിന്റെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്. അതേസമയം ഈ പോസ്റ്റിന് പിന്നാലെ വിധുവിന്റെതായി വന്ന മറ്റൊരു പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. എങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയപില്യാ എന്ന ക്യാപ്ഷന്‍ നല്‍കികൊണ്ടായിരുന്നു വിധു പുതിയ വീഡിയോ പങ്കുവെച്ചിരുന്നത്. "എന്റെ നിറത്തിലും രൂപത്തിലും ഞാന്‍ വളരെ ഹാപ്പിയാണ്. വളരെ ആത്മവിശ്വാസവും ഉണ്ട്. അത് കൊണ്ടാണല്ലോ ഞാന്‍ ഇന്നലെ ആ പോസ്റ്റ് ഇട്ടത്.
അപ്പോ നിങ്ങള്‍ എല്ലാവരും കൂടി എന്നെ സമാധാനിപ്പിക്കാന്‍ നോക്കുകയാണോ. അതിലാണ് ഞാന്‍ തകര്‍ന്നുപോയത്. എന്നാണ് പുതിയ വീഡിയോയ്‌ക്കൊപ്പം വിധു പ്രതാപ് രസകരമായി കുറിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും തിളങ്ങിയ ഗായകനാണ് വിധുപ്രതാപ്. റൊമാന്റിക്ക്, മെലഡി അങ്ങനെ എല്ലാതരം പാട്ടുകളും പാടിക്കൊണ്ടാണ് ഗായകന്‍ മലയാളത്തില്‍ തിളങ്ങിയത്. വിധു പാട്ടിലായിരുന്നു തിളങ്ങിയതെങ്കില്‍ ദീപ്തി നൃത്ത രംഗത്തായിരുന്നു സജീവമായത്. നിരവധി സ്റ്റേജ് ഷോകളില്‍ നടി നൃത്തം അവതരിപ്പിച്ചിരുന്നു. കൂടാതെ ചിരിക്കുടുക്ക എന്നൊരു മലയാള ചിത്രത്തിലും അഭിനയിച്ചിരുന്നു ദീപ്തി.


Click it and Unblock the Notifications