വിധു പ്രതാപിന്റെ നങ്ങേലിയെ കാണണോ, കേള്‍ക്കൂ...
ഇത് നമ്മള്‍ കേട്ട് മറന്ന നങ്ങേലിയല്ല, ഇത് നമ്മുടെ പൂതപ്പാട്ടിലെ നങ്ങേലിയുമല്ല, ഇത് ഒരു കഥയിലെ നങ്ങേലിയുമല്ല. പിന്നയോ വിധു പ്രതാപിന്റെ ആല്‍ബത്തിലെ നങ്ങേലി. അതെ മലാളത്തിലെ ആദ്യത്തെ അക്കപെല്ല സോങ് എന്ന വിശേഷണവുമായി നങ്ങേലി എന്ന ആല്‍ബം പുറത്തിറങ്ങി.
വിധു പ്രതാപ് പാടി അഭിനിച്ച പാട്ടിന് യൂട്യൂബില്‍ നല്ല സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിധുവിന്റെ ഭാര്യ തന്നെയാണ് നങ്ങേലിയുടെ വേഷമിട്ടിരിക്കുന്നത്. ഒരു സംഗീത ഉപകരണത്തിന്റെയും സഹായമില്ലാതെയാണ് പാട്ട് ആലപിച്ചിരിക്കുന്നത്. കള്ളുഷാപ്പിലെ ബെഞ്ചും കള്ളുകുപ്പിയുമാണ് പാട്ടിന് താളം പിടിയ്ക്കുന്നത്.

ആല്‍ബത്തിന്റെ സംഗീത സംവിധാനം മനുരമേശും ഛായാഗ്രഹണം കുഞ്ഞുണ്ണി എസ് കുമാറുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ബുള്‍സ് എസ് പ്രൊഡക്ഷന്‍ നിര്‍മിച്ചിരിക്കുന്ന ആല്‍ബം ഇന്നലെ (10-11-2014) ലാല്‍ ജോസാണ് റിലീസ് ചെയ്തത്.
കാവ്യാ മാധവനും മോഹന്‍ലാലും ലാല്‍ജോസും ചേര്‍ന്ന് നല്‍കിയ ആല്‍ബത്തിന്റെ പ്രമോഷനും സോഷ്യല്‍ മീഡിയയില്‍ നല്ല പ്രതികരണങ്ങള്‍ ലഭിച്ചു. കേട്ട് രസം പിടിയ്ക്കുന്ന ആ നങ്ങേലിയെ ഒന്ന് കണ്ടറിയൂ, വീഡിയോ


Click it and Unblock the Notifications