»   » ഇത് സ്ത്രീയുടെ വിജയത്തിന്റെ മാറ്റൊലി! വിധു വിന്‍സെന്റിന്റെ സിനിമയില്‍ സുരഭിയും റിമയും ഒന്നിക്കുന്നു

ഇത് സ്ത്രീയുടെ വിജയത്തിന്റെ മാറ്റൊലി! വിധു വിന്‍സെന്റിന്റെ സിനിമയില്‍ സുരഭിയും റിമയും ഒന്നിക്കുന്നു

Posted By: Teresa John
Subscribe to Filmibeat Malayalam

കഴിഞ്ഞ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ വിജയിയായ വിധു വിന്‍സെന്റും ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയും ഒന്നിക്കുന്നു. വിധു സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയിലാണ് സുരഭി അഭിനയിക്കുന്നത്. ഒപ്പം റിമ കല്ലിങ്കലും സിനിമയില്‍ എത്തുകയാണ്.

സിനിമയ്ക്ക് ഇങ്ങനെയെക്കെ പേരിടുമോ? വ്യത്യസ്ത പേരുമായി അല്‍ഫോണ്‍സ് പുത്രന്റെ പുതിയ സിനിമ!!!

ഇന്നത്തെ സമുഹത്തില്‍ സ്ത്രീ അഭിമുഖികരിക്കുന്ന പ്രശ്‌നങ്ങളാണ് സിനിമയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറയുന്നത്.

വിധു വിന്‍സെന്റിന്റെ പുതിയ സിനിമ

കഴിഞ്ഞ വര്‍ഷത്തെ മികച്ച സംവിധായകയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവും മാധ്യമ പ്രവര്‍ത്തകയുമാണ് വിധു വിന്‍സെന്റ്. വിധു അടുത്തതായി സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയിലാണ് സുരഭിയും റിമ കല്ലിങ്കലും അഭിനയിക്കാനൊരുങ്ങുന്നത്.

പുരസ്‌കാര ജേതാക്കള്‍ ഒന്നിക്കുന്നു

സിനിമയില്‍ തങ്ങളുടെ കഴിവ് തെളിയിച്ച മൂന്ന് സ്ത്രീകളാണ് വിധു വിന്‍സെന്റ്, സുരഭി ലക്ഷ്മി, റിമ കല്ലിങ്കല്‍ എന്നിവര്‍. സുരഭിയ്ക്ക് ദേശീയ അവാര്‍ഡും മറ്റ് രണ്ട് പേര്‍ കേരള സംസ്ഥന ചലച്ചിത്ര പുരസ്‌കാരത്തിനും അര്‍ഹരായവരാണ്.

വിധുവിന്റെ സംവിധാനം

മാധ്യമ പ്രവര്‍ത്തകയായ വിധു വിന്‍സെന്റ് മാന്‍ഹോള്‍ എന്ന സിനിമ സംവിധാനം ചെയ്തതിലുടെയാണ് മികച്ച സംവിധായകയ്ക്കുള്ള പുരസ്‌കാരം വിധുവിനെ തേടിയെത്തുന്നത്.

ദേശീയ പുരസ്‌കാര ജേതാവ് സുരഭി

മിന്നാമിനുങ്ങ് എന്ന സിനിമയിലെ അഭിനയത്തിനാണ് സുരഭി ലക്ഷ്മി ദേശീയ പുരസ്‌കാരത്തിന് അര്‍ഹയായത്. ഇതോടെ സുരഭിയുടെ ജീവിതം തന്നെ മാറി മറിഞ്ഞിരിക്കുകയാണ്.

റിമ കല്ലിങ്കല്‍

റിമ കല്ലിങ്കല്‍ രണ്ടു പ്രാവിശ്യം മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹയായിരുന്നു. 2013 ല്‍ 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലെ അഭിനയത്തിനാണ് റിമയ്ക്ക് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്.

English summary
Vidhu Vincent's Next Will Have Surabhi Lakshmi And Rima Kallingal!!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam