മലയാളത്തിലെ പുതുതലമുറ കഥാപാത്രങ്ങളെ സൈക്കോളജിക്കലായി സമീപീക്കാറില്ല! തുറന്നുപറഞ്ഞ് വിധുബാല

By Midhun Raj

നിരവധി സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര നടിയായി തിളങ്ങിയ താരമായിരുന്നു വിധുബാല. പഴയകാല താരങ്ങളായ പ്രേംനസീര്‍, ജയന്‍, സോമന്‍, കമല്‍ഹാസന്‍ തുടങ്ങിയവരുടെ സിനിമകളിലെല്ലാം വിധു ബാല പ്രധാന വേഷങ്ങളിലെത്തിയിരുന്നു. നൂറോളം സിനിമകളിലായിരുന്നു വിധു ബാല മലയാളത്തില്‍ അഭിനയിച്ചിരുന്നത്.

സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും ടെലിവിഷന്‍ പരിപാടികളിലൂടെ ഇപ്പോഴും വിധുബാല എത്താറുണ്ട്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സിനിമയിലെ പുതുതലമുറയെക്കുറിച്ച് വിധുബാല സംസാരിച്ചിരുന്നു. സിനിമയിലെ പുതുതലമുറ കഥാപാത്രങ്ങളെ സൈക്കോളജിക്കലായി സമീപിക്കാറില്ലെന്ന് വിധുബാല പറയുന്നു.

vidhubala,

എല്ലായ്‌പ്പോഴും ഒരേപോലെ അഭിനയിക്കുന്നതു കൊണ്ടാണ് അവരെ മിമിക്രിക്കാര്‍ അനുകരിക്കുന്നതെന്നും വിധുബാല പറയുന്നു. നായകനായാലും നായികയായാലും കഥാപാത്രങ്ങളെ സൈക്കോളജിക്കലായി സമീപിക്കുന്നത് കാണാറില്ല. കരുത്തുറ്റ നായക കഥാപാത്രങ്ങളും നല്ല സിനിമകളും ഇവിടെ ഉണ്ടായിട്ടുണ്ട്. അത് സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ എന്തോ ഒരു പോരായ്മ തോന്നാറുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരും എല്ലാ ചിത്രങ്ങളിലും ഒരു പോലെയാണ് കരയുകയും ചിരിക്കുകയും ചെയ്യുന്നത്,വിധു ബാല പറഞ്ഞു. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റെെലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിധുബാല ഇക്കാര്യം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X