തലയുടെ ചിത്രത്തില്‍ വിദ്യ ബാലനും! താന്‍ അദ്ദേഹത്തിന് വേണ്ടിയാണ് സിനിമയില്‍ അഭിനയിക്കുന്നതെന്ന് വിദ്യ
തമിഴ്‌നാടിന്റെ തലയായി അറിയപ്പെടുന്ന അജിത്ത് നായകനായി അഭിനയിച്ച വിശ്വാസം അടുത്തിടെയാണ് റിലീസിനെത്തിയത്. പൊങ്കലിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ ചിത്രം ബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. അടുത്തതായി അജിത്ത് നായകനാവുന്ന സിനിമയെ കുറിച്ചുള്ള വാര്‍ത്തകളും വന്ന് കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ വിദ്യ ബാലന്‍ ഒരു അതിഥി വേഷത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ബോളിവുഡില്‍ അമിതാഭ് ബച്ചന്‍ നായകനായും തപ്‌സി പന്നു നായികയുമായെത്തിയ ഹിറ്റ് ചിത്രമായിരുന്നു പിങ്ക്. ഈ ചിത്രത്തിന്റെ തമിഴ് റീമേക്കിലാണ് അജിത്ത് നായകനാവുന്നതും വിദ്യ അതിഥി വേഷത്തിലെത്തുന്നതും. വിദ്യ ബാലന്‍ തന്നെയാണ് താന്‍ ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്ന കാര്യം സ്ഥിതികരിച്ചിരിക്കുന്നത്.

സ്‌പെഷ്യല്‍ അപ്പിയറന്‍സായി പിങ്ക് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. ഒരു ചെറിയ വേഷമാണെങ്കിലും ബോണിജി ( ബോണി കപൂര്‍) നിര്‍മ്മിക്കുന്ന ചിത്രമായത് കൊണ്ടാണ് ഞാനിത് സ്വീകരിച്ചത്. അദ്ദേഹമാണ് എനിക്ക് ഈ വേഷം ഓഫര്‍ ചെയ്തത്. ഒരു അതിഥി വേഷമുണ്ട്, ചെയ്യാവോ എന്നദ്ദേഹം ചോദിച്ചു.
എനിക്ക് പൊതുവേ റീമേക്ക് ചിത്രങ്ങള്‍ ഇഷ്ടമല്ല. പക്ഷെ ഞാനിത് താങ്ങള്‍ക്ക് വേണ്ടി ചെയ്യാം എന്ന് പറഞ്ഞു. ഇത് ബോണിജിയ്ക്ക് വേണ്ടി മാത്രം ചെയ്യുന്നതാണ്. അദ്ദേഹത്തോട് എനിക്ക് പ്രത്യേക ഒരു അടപ്പമുണ്ടെന്നും ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യ പറയുന്നു. കഥാപാത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കിലും സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളായ മൂന്ന് പെണ്‍കുട്ടികളില്‍ ഒരാളല്ല ഞാന്‍ എന്നും നടി വ്യക്തമാക്കിയിരിക്കുകയാണ്.


Click it and Unblock the Notifications











