മെസ്സി ഉണ്ടെങ്കില്‍ വിദ്യ കളി കാണും!
ലോകമെമ്പാടും ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ലഹരിയിലാണ്. ഏവരും സ്വന്തം ടീമുകള്‍ക്ക് വേണ്ടി വാദിയ്ക്കുകയും ആരാധിയ്ക്കുന്ന താരങ്ങളെക്കുറിച്ച് സംസാരിക്കുകയുമെല്ലാം ചെയ്യുന്നു. ചലച്ചിത്രമേഖലയിലും ഫുട്‌ബോള്‍പ്പനിയുണ്ട്. മലയാളത്തിലെ താരങ്ങളില്‍ പലരും ഫുട്‌ബോള്‍ കമ്പക്കാരനാണ്. പലരും ഇഷ്ട ടീം ഏതെന്ന് വ്യക്തമാക്കി അവര്‍ക്കൊപ്പം നിലയുറപ്പിച്ചുകഴിഞ്ഞു. ഇതാ ബോളിവുഡിലുമുണ്ട് കാല്‍പ്പന്ത് പ്രണയികള്‍. അക്കൂട്ടത്തിലൊരാളാണ് ദേശീയ പുരസ്‌കാര ജേത്രിയായ നടി വിദ്യ ബാലന്‍.
വിദ്യ അര്‍ജന്റീനയുടെ ആരാധികയാണ്, അതിന് കാരണമാകട്ടെ അര്‍ജന്റീനയുടെ സ്റ്റാര്‍ പ്ലെയര്‍ ലയണല്‍ മെസ്സിയും. മെസ്സിയുടെ ലുക്ക് തന്നെ വീഴ്ത്തിക്കളഞ്ഞുവെന്നാണ് വിദ്യ പറയുന്നത്.

മെസ്സി കളിയ്ക്കുന്നുണ്ടെങ്കില്‍ സുഹൃത്തുക്കള്‍ തന്നെ വിളിച്ചുപറയുമെന്നും താന്‍ കഴികാണുമെന്നും വിദ്യ പറയുന്നു. ഫുട്‌ബോളിനോടുള്ളതിനേക്കാളേറെ കമ്പം തനിയ്ക്ക് മെസ്സിയോടുണ്ടെന്നാണ് വിദ്യ പറയുന്നത്. മറ്റ് ടീമുകളുടെയൊന്നും കളി കാണാന്‍ വിദ്യ മെനക്കെടാറില്ലത്രേ.
പുതിയ ചിത്രമായ ബോബി ജസൂസിന്റെ പ്രചാരണപരിപാടിക്കിടെ ഒരു ചോദ്യം ഉയര്‍ന്നപ്പോഴാണ് വിദ്യ തന്റെ മെസ്സി ആരാധന വെളിപ്പെടുത്തിയത്.
vidya balan lionel messi argentina football വിദ്യ ബാലന്‍ ലോകകപ്പ് ഫുട്‌ബോള്‍ 2014 ലയണല്‍ മെസ്സി അര്‍ജന്റീന ഫുട്‌ബോള്‍


Click it and Unblock the Notifications