മാധവിക്കുട്ടിയായി വിദ്യ ബാലന്‍ വീണ്ടും മലയാളത്തിലേയ്ക്ക്?

By Lakshmi

മലയാളസാഹിത്യത്തില്‍ നീര്‍മാതളപ്പൂക്കളുടെ സുഗന്ധം പരത്തിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതം സിനിമയാകുന്നു. സംവിധായകന്‍ കമലാണ് മാധവിക്കുട്ടിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നത്. ചിത്രം സംബന്ധിച്ചുള്ള പ്രാഥമിക ജോലികളുടെ തിരക്കിലാണ് കമല്‍. ചിത്രത്തില്‍ ബോളിവുഡ് താരം വിദ്യ ബാലന്‍ നായികയായി എത്തുമെന്നാണ് സൂചന.

്മാധവിക്കുട്ടിയുടെ സാഹിത്യകാരിയെന്ന നിലയ്ക്കും വ്യക്തിയെന്ന നിലയ്ക്കുമുള്ള ജീവിതമായിരിക്കും കമല്‍ വെള്ളിത്തിരയിലെത്തിക്കുക. അവരുടെ മതംമാറ്റമുള്‍പ്പെടെയുള്ള കാര്യങ്ങളെല്ലാം ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന.

Vidya Balan


നടി വിദ്യ ബാലനെ ആദ്യമായി സിനിമയില്‍ അവതരിപ്പിച്ചത് കമല്‍ ആയിരുന്നു. ചക്രമായിരുന്നു ആചിത്രം. ചക്രം പൂര്‍ത്തിയായില്ലെങ്കിലും വിദ്യ ബോളിവുഡില്‍ വലിയ താരമായി മാറി. ഇടയ്ക്ക് ഉറുമിയെന്ന സന്തോഷ് ശിവന്‍ ചിത്രത്തിലൂടെ മലയാളത്തിലെത്തുകയും ചെയ്തു. ഇപ്പോള്‍ ബോളിവുഡില്‍ ദേശീയ പുരസ്‌കാരം വരെ നേടിയിട്ടുള്ള വിദ്യയുടെ പട്ടികയില്‍ ഒട്ടേറെ മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളുമുണ്ട്.

ജെസി ഡാനിയേലിന്റെ ജീവിതകഥ പറഞ്ഞ സെല്ലുലോയ്ഡ് എന്ന കമല്‍ച്ചിത്രം വലിയ അംഗീകാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ കമല്‍ ഒരുക്കാന്‍ പോകുന്ന ജീവിതകഥയാണ് മാധവിക്കുട്ടിയുടേത്. പ്രമുഖ സാഹിത്യകാരന്‍ ഒവി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവല്‍ സിനിമായാക്കാനും തനിയ്ക്കാഗ്രഹമുണ്ടെന്ന് കമല്‍ നേരത്തേ പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X