ആമി താനായിരുന്നെങ്കില്‍ ലൈംഗികത കടന്നുവരും എന്ന് പറഞ്ഞ കമലിനോട് ഒന്നും പറയാനില്ല എന്ന് വിദ്യ ബാലന്‍
കമലാ സുരയ്യയുടെ ജീവിത കഥ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രം അവസാന ഘട്ട മിനുക്ക് പണികളിലാണ്. മഞ്ജു വാര്യരരാണ് ചിത്രത്തില്‍ ആമിയായി എത്തുന്നത്.
അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ വിദ്യ ബാലന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയത് ദൈവാനുഗ്രഹമാണെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. കമലിന്റെ ഈ പരമാര്‍ശത്തോട് പ്ര്തികരിക്കാനില്ല എന്ന് വിദ്യ ബാലന്‍.

കമല്‍ പറഞ്ഞത്
വിദ്യ ബാലന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതില്‍ ഞാന്‍ ഹാപ്പിയാണ്. വിദ്യക്ക് വേണ്ടി കണ്ടിരുന്ന മാധവിക്കുട്ടിയല്ല മഞ്ജു ചെയ്തത്. വിദ്യ ചെയ്തിരുന്നെങ്കില്‍ അതില്‍ കുറച്ച് ലൈംഗികതയൊക്കെ കടന്ന് വരുമായിരുന്നു. ഞാന്‍ പോലും വേണ്ടത്ര ശ്രദ്ധിക്കാത്ത ഒരു പാര്‍ട്ട് ആയിരുന്നു അത്. വിദ്യ പിന്മാറിയത് ദൈവാനുഗ്രഹമായാണ് കാണുന്നത് - എന്നാണ് കമല്‍ പറഞ്ഞത്

വിദ്യയോട് ചോദിച്ചപ്പോള്‍
ഈ പരമാര്‍ശത്തെ കുറിച്ച് വിദ്യയോട് പ്രതികരണം ആരാഞ്ഞപ്പോള്‍ 'ഒന്നും പറയാനില്ല' എന്നായിരുന്നു നടിയുടെ പ്രതികരണം. സംഭവിച്ചു കഴിഞ്ഞതിനെ കുറിച്ച് പറഞ്ഞത് കൊണ്ട് കാര്യമില്ലെന്നും നടി പറഞ്ഞു.

മഞ്ജുവാണ് യോഗ്യ
എന്തുകൊണ്ടും ആമിയായി മഞ്ജു തന്നെയാണ് യോഗ്യ എന്നും കമല്‍ പറഞ്ഞിരുന്നു. മഞ്ജുവിലേക്ക് എത്തുമ്പോള്‍ സാധാരണ തൃശൂര്‍ക്കാരിയുടെ നാട്ടുഭാഷയില്‍ പെരുമാറുന്ന മാധവിക്കുട്ടിയെ അവതരിപ്പിക്കാനായി. മാധവിക്കുട്ടി അന്താരാഷ്ട്ര തലത്തില്‍ പോലും ശ്രദ്ധിക്കപ്പെട്ട സാഹിത്യക്കാരിയായിരുന്നെങ്കിലും അടിസ്ഥാനപരമായി അവര്‍ ഒരു സാധാരണ മലയാളി സ്ത്രീ ആയിരുന്നു. ആ പരിചിത കഥാകാരിയാവാന്‍ വിദ്യാ ബാലനെക്കാള്‍ കഴിയുന്നത് മഞ്ജുവിന് തന്നെയാണ് എന്നും കമല്‍ പറഞ്ഞു

വിമര്‍ശനങ്ങള്‍
കമലിന്റെ പരമാര്‍ശത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഉയര്‍ന്നിരുന്നു. വിദ്യ ബാലന്‍ അഭിനയിച്ചാലും, സംവിധായകനറിയാതെ എങ്ങിനെ ചിത്രത്തില്‍ ലൈംഗികത കടന്ന് വരും എന്നായിരുന്നു പ്രധാന ചോദ്യം


Click it and Unblock the Notifications