»   » കുഞ്ഞനന്തന്റെ കടയിലേക്ക് വിദ്യയും

കുഞ്ഞനന്തന്റെ കടയിലേക്ക് വിദ്യയും

Posted By:
Subscribe to Filmibeat Malayalam
മലയാളത്തില്‍ നാലാളറിയുന്ന ഒരു പ്രൊജക്ട് പ്രഖ്യാപിയ്ക്കപ്പെട്ടാല്‍ നായികാപദവിയിലേക്ക് പറഞ്ഞുകേള്‍ക്കാറുള്ളത് ബോളിവുഡിലെ മലയാളി താരം വിദ്യ ബാലന്റെ പേരാണ്. ദേശീയപുരസ്‌കാരം നേടിയതിന് ശേഷം ഇതിനോടകം അരഡസന്‍ സിനിമകളിലേക്കെങ്കിലും വിദ്യ പരിഗണിയ്ക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാലത്തിനിടെ ഉറുമിയിലെ ഒരു ഐറ്റം ഗാനത്തിന് വേണ്ടി മാത്രമാണ് വിദ്യ മലയാളത്തിലേക്കെത്തിയത്.

ഏറ്റവുമൊടുവിലായി മമ്മൂട്ടിയെ നായകനാക്കി സലീം അഹമ്മദ് ഒരു സിനിമ പ്രഖ്യാപിച്ചപ്പോഴും നായിക പദവിയിലേക്ക് പറഞ്ഞുകേള്‍ക്കുന്നത് വിദ്യ ബാലന്റെ പേരു തന്നെ്. മമ്മൂട്ടിയുടെ ഭാര്യവേഷത്തിലേക്കാണ് വിദ്യയെ പരിഗണിയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡിസംബറില്‍ പാലക്കാട് ചിത്രീകരണം ആരംഭിയ്ക്കുന്ന ചിത്രത്തില്‍ കുഞ്ഞനന്തന്‍ എന്ന പലചരക്കു കച്ചവടക്കാരനായാണ് മമ്മൂട്ടി വേഷമിടുന്നത്. ഒരിക്കലും പൊരുത്തപ്പെടാനാവാത്ത ദമ്പതിമാരുടെ ജീവിതമാണ് പ്രമേയം. കുഞ്ഞനനന്തന്റെ ഭാര്യ കഥാപാത്രം വിദ്യയ്ക്ക് ഏറെ അഭിനയസാധ്യതകള്‍ നല്‍കുമെന്ന് ഉറപ്പാണ്.

സിങ്ക് സൗണ്ട് ഉപയോഗിക്കുന്ന സിനിമയിലെ മിക്കവാറും കഥാപാത്രങ്ങളെ അവതരിപ്പിക്കുക കണ്ണൂരിലെ നാടക അഭിനേതാക്കള്‍ ആയിരിക്കും. കണ്ണൂരിന്റെ പശ്ചാത്തലത്തിലാണ് കുഞ്ഞനന്തന്റെ കട ഒരുങ്ങുന്നത്. കണ്ണൂര്‍ ഭാഷയും ചിത്രത്തില്‍ ഉപയോഗിക്കും.

മധു അമ്പാട്ട് ഛായാഗ്രഹണം നിര്‍വഹിക്കുന്ന കുഞ്ഞനന്തന്റെ കടയില്‍ ശബ്ദമിശ്രണം ചെയ്യുന്നത് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്.

English summary
Vidhya Balan being considered by Salim Ahmed for his new film, Vidya Balan is one of the most preferred ones

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam