»   » വിദ്യാ ബാലനെ മലയാളം പഠിപ്പിച്ച ബാലചന്ദ്ര മേനോന്റെ നായിക

വിദ്യാ ബാലനെ മലയാളം പഠിപ്പിച്ച ബാലചന്ദ്ര മേനോന്റെ നായിക

By: Sanviya
Subscribe to Filmibeat Malayalam


കമലാ സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നതാണ്. വിദ്യാ ബാലനാണ് ചിത്രത്തില്‍ കമലാ സുരയ്യയുടെ വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തിന് വേണ്ടി അറുപത് ദിവസത്തേക്ക് വിദ്യാ ബാലന്‍ ഡേറ്റും കൊടുത്തു.

ഇപ്പോള്‍ ചിത്രീകരണത്തിന് മുമ്പായി വിദ്യാ ബാലന്‍ മലയാളം പഠിച്ചുക്കൊണ്ടിരിക്കുകയാണ്. നടി ഗായത്രിയാണ് വിദ്യാ ബാലനെ മലയാളം പഠിപ്പിക്കുന്നത്. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത 'ഞാന്‍ സംവിധാനം ചെയ്യും' എന്ന ചിത്രത്തിലെ നടിയാണ് ഗായത്രി.

മലയാളം പഠിപ്പിക്കുന്നു

വിദ്യാ ബാലന്റെ കടുത്ത ആരാധിക കൂടിയാണ് ഗായത്രി.

കഹാനി 2ന്റെ സെറ്റില്‍

കഹാനി 2 എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് മലയാളം പഠിപ്പിക്കുന്നത്. ഇടയ്ക്ക് വാട്‌സപില്‍ വോയിസ് മെസേജ് അയയ്ക്കുമെന്നും ഗായത്രി പറയുന്നു.

മുരളിഗോപി

കമലസുരയ്യയുടെ ഭര്‍ത്താവ് മാധവദാസിന്റെ വേഷം അവതരിപ്പിക്കുന്നത് മുരളി ഗോപിയാണ്.

പൃഥ്വിരാജും

പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

വിദ്യാ ബാലന്റെ ഫോട്ടോസിനായ്

English summary
Vidya Balan learns Malayalam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam