മുടി ബോബ് ചെയ്ത് ആകെ മാറിപ്പോയി! കമ്പ്യൂട്ടറിനെ വെല്ലുന്ന സ്ത്രീയായി വിദ്യാബാലന്‍...
മുടി ബോബ് ചെയ്ത് വ്യത്യസ്ത ഗെറ്റപ്പിൽ ബോളിവുഡ് താരം വിദ്യാ ബാലൻ. ഗണിത ശാസ്ത്ര പണ്ഡിത ശകുന്തള ദേവിയിടെ ജീവിത കഥ പറയുന്ന ചിതക്രത്തിലാണ് വ്യത്യസ്ത ഗെറ്റപ്പിൽ വിദ്യാ ബാലൻ എത്തുന്നത്. ഇപ്പോഴിത ചിത്രത്തിലെ താരത്തിന്റെ ലുക്ക് പുറത്ത്. മുടി ബോബ് ചെയ്ത് ചുമന്ന സാരിയിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ
ആകാംക്ഷ നാള്‍ക്കുനാള്‍ ഇരട്ടിയാകുന്നു.. കണക്കിലെ ജീനിയസിനെ അടുത്തറിയാന്‍ നേരമായി.. ' എന്ന കുറിപ്പോടെയാണ് വിദ്യ ലുക്ക് പങ്കുവെച്ചിരിക്കുന്നത്.ജീനിയസ് ഫിലിംസിന്റെ ബാനറില്‍ സോണി പിക്‌ചേഴ്‌സ് നെറ്റ്വര്‍ക്ക്‌സ് പ്രൊഡക്ഷന്‍സും വിക്രം മല്‍ഹോത്രയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്, 2020 ൽ ചിത്രം തിയേറ്ററുകളിൽ എത്തും.

ശകുന്തള ദേവിയായി എത്തുന്നതിൽ താൻ അതീവ സന്തോഷവതിയാണെന്ന് വിദ്യ പറഞ്ഞു. 20 വയസ്സു മുതൽ ജീവിതാവസാനം വരെയുളള കാലയളവിലെ കഥയാണ് ചിത്രത്തിൽ പറയുന്നത്. 1929ല്‍ ബംഗളൂരുവില്‍ ഒരു യാഥാസ്ഥിക കര്‍ണാടക ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ശകുന്തളാദേവി മൂന്നു വയസ്സുമുതല്‍ കണക്കിലെ അമാനുഷിക പ്രതിഭ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. നിരവധി പ്രബന്ധങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.


Click it and Unblock the Notifications











