എന്‍ടിആറിന്റെ ജീവിതകഥയില്‍ വിദ്യാ ബാലനും എത്തുന്നു! മരുമകനായി റാണ ദഗുപതി!

By Midhun

Recommended Video

NTR Biopic | ചരിത്രം സിനിമയാകുന്നു | Filmibeat Malayalam

നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ ബോളിവുഡിലെ മുന്‍നിര നടിയായി മാറിയ താരമാണ് വിദ്യാ ബാലന്‍. നടി സില്‍ക്ക് സ്മിതയുടെ ജീവിത കഥ പറഞ്ഞ ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രമായിരുന്നു വിദ്യയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നത്. ഡേര്‍ട്ടി പിക്ചറിലെ പ്രകടനത്തിനായിരുന്നു വിദ്യക്ക് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നത്.

തുടര്‍ന്നും നിരവധി ഹിറ്റ് ചിത്രങ്ങളില്‍ വിദ്യ ബോളിവുഡില്‍ അഭിനയിച്ചിരുന്നു. ബോളിവുഡില്‍ സെലക്ടീവായി വേഷങ്ങള്‍ തിരഞ്ഞെടുക്കുന്ന നടി കൂടിയാണ് വിദ്യാ ബാലന്‍. ഗ്ലാമര്‍ വേഷങ്ങള്‍ക്കൊപ്പം തന്നെ അഭിനയപ്രാധാന്യമുളള വേഷങ്ങളിലും നടി ബോളിവുഡില്‍ കൂടുതലായി അഭിനയിച്ചിരുന്നു.

vidya balan

വിദ്യ അടുത്തതായി അഭിനയിക്കുന്നത് ഒരു തെലുങ്ക് ചിത്രത്തിലാണ്. ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയും തെലുങ്ക് സൂപ്പര്‍സ്റ്റാറുമായിരുന്ന എന്‍ടി രാമറാവുവിന്റെ ജീവിതകഥ പറയുന്ന സിനിമയിലാണ് നടി അഭിനയിക്കുന്നത്. ചിത്രത്തില്‍ എന്‍ടിആറിന്റെ ഭാര്യ ബസവന്തരകം എന്ന കഥാപാത്രത്തെയാണ് വിദ്യ അവതരിപ്പിക്കുന്നത്. എന്‍ടിആറിന്റെ മകനും ടോളിവുഡ് സൂപ്പര്‍സ്റ്റാറുമായ നന്ദമൂരി ബാലകൃഷ്ണയാണ് എന്‍ടിആറായി വേഷമിടുന്നത്. വിദ്യ ബാലനു പുറമെ ബാഹുബലിയിലൂടെ ശ്രദ്ധേയനായ റാണ ദഗുപതിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

vidya balan

ചിത്രത്തില്‍ എന്‍ടിഅറിന്റെ മരുമകനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡുവിന്റെ വേഷത്തിലാണ് റാണ ദഗുബതി എത്തുന്നത്. 'എന്‍ടിആര്‍' എന്നു തന്നെയാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നടി സാവിത്രിയായി കീര്‍ത്തി സുരേഷും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തെലുങ്കിലെ പ്രശസ്ത സംവിധായകരിലൊരാളായ ക്രിഷ് ആണ് എന്‍ടിആറിന്റെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X