»   » മലയാളത്തിലേക്കില്ലേയില്ലെന്ന് വിദ്യ ബാലന്‍

മലയാളത്തിലേക്കില്ലേയില്ലെന്ന് വിദ്യ ബാലന്‍

Posted By:
Subscribe to Filmibeat Malayalam
ബോളിവുഡിലെ ഡേര്‍ട്ടി ഗേളിന്റെ മലയാളത്തിലേക്കുള്ള വരവും കാത്തിരുന്നവര്‍ക്ക് നിരാശ സമ്മാനിയ്ക്കുന്നൊരു വാര്‍ത്ത. മലയാളിയാണെങ്കിലും മലയാള സിനിമയിലേക്ക് തത്കാലമില്ലെന്നാണ് വിദ്യ അച്ചട്ടായി പറഞ്ഞിരിയ്ക്കുന്നത്.

പുലി വരുന്നേ പുലിയെന്ന് പറയുമ്പോലെയാണ് വിദ്യയുടെ മലയാളത്തിലേക്കുള്ള വരവിനെപ്പറ്റി കഴിഞ്ഞ കുറെക്കാലമായി പറഞ്ഞുകേള്‍ക്കുന്നത്. അതില്‍ തന്നെ രണ്ട് മമ്മൂട്ടി സിനിമകളില്‍ വിദ്യ അഭിനയിക്കുമെന്നും വാര്‍ത്തകള്‍ വന്നു.

അമല്‍ നീരദിന്റെ മമ്മൂട്ടി-പൃഥ്വിരാജ് ചിത്രമായ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വിദ്യ നായികയാവുമെന്നായിരുന്നു ആദ്യം കേട്ടത്. അടുത്തിടെ സലീം അഹമ്മദ് പ്രഖ്യാപിച്ച കുഞ്ഞനന്തന്റെ കടയിലേക്ക് വിദ്യയെ കൊണ്ടുവരാനും അണിയറക്കാര്‍ കൊണ്ടുപിടിച്ച ശ്രമം നടത്തിയിരുന്നു.

എന്നാല്‍ ഡേര്‍ട്ടി പിക്ചര്‍ ഹിറ്റായതോടെ കോടികള്‍ പ്രതിഫലം വാങ്ങുന്ന താരമായി മാറിയതോടെ തത്കാലം മലയാളത്തിലെ കൊച്ചു സിനിമകളെയൊന്നും അടുത്തൊന്നും മൈന്റ് ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് ഒറ്റപ്പാലത്തുകാരി.

പാതി വഴിയ്ക്കു നിന്നു പോയ ചക്രത്തിന് വേണ്ടിയായിരുന്നു വിദ്യ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. പിന്നീട് മലയാളത്തിന്റെ അതിര്‍ത്തി കടന്നുപോയ വിദ്യ സന്തോഷ് ശിവന്‍ സംവിധാനം ഉറുമിയിലെ ഐറ്റം ഡാന്‍സില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രമാണ് ഇവിടെ തിരിച്ചെത്തിയത്.

English summary
There were rumours that Vidya Balan, who has her roots in Kerala, was to do an art house film in Malayalam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam