»   » വിദ്യ ബാലന്റെ വിവാഹം വെള്ളിയാഴ്ച

വിദ്യ ബാലന്റെ വിവാഹം വെള്ളിയാഴ്ച

Posted By:
Subscribe to Filmibeat Malayalam
Vidya Balan-Sidarth
പാലക്കാട്ടുകാരിയും ബോളിവുഡ് താരവുമായ വിദ്യാ ബാലന് മിന്നുകെട്ട്. ഏറെക്കാലമായുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് യുടിവി സിഇഒ സിദാര്‍ത്ഥ് റോയ് കപൂര്‍ ആണ് വിദ്യയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നത്. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു ഇവര്‍. മുംബൈയില്‍ ഇരുവരും ചേര്‍ന്ന് ഒരു ആഡംബര വീട് സ്വന്തമാക്കിയതോടെയാണ് വിവാഹത്തിന്റെ സൂചനകള്‍ പുറത്തുവന്നത്. എന്നാലിക്കാര്യം സ്ഥിരീകരിയ്ക്കാന്‍ ഇവര്‍ തയാറായിരുന്നില്ല.

മുംബൈയിലെ ചെമ്പൂര്‍ ശ്രീ സുബ്രഹ്മണ്യ സമാജ് ക്ഷേത്രത്തില്‍ വച്ചാണു വിവാഹിതരാകുക. രണ്ട് കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ ചൊവ്വാഴ്ച രാത്രി വിദ്യയുടെ ജുഹുവിലുളള വീട്ടില്‍ വിവാഹ മോതിരമിടല്‍ ചടങ്ങ് നടന്നിരുന്നു.

വിദ്യാ ബാലന്‍ മലയാളിയും സിദ്ധാര്‍ഥ് റോയ് കപൂര്‍ പഞ്ചാബ് സ്വദേശിയുമാണ്. അതുകൊണ്ടു തന്നെ പഞ്ചാബി ശൈലിയിലും തെന്നിന്ത്യന്‍ ശൈലിയിലും വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സെയ്ഫ്-കരീന വിവാഹത്തിന് ശേഷമുള്ള അടുത്ത താരവിവാഹത്തിനാണ് ബോളിവുഡ് ഒരുങ്ങുന്നത്. വിവാഹശേഷമുള്ള സല്‍ക്കാരം കപൂറിന്റെ താമസസ്ഥലമായ കഫേ പരേഡില്‍ നടക്കുമെന്നും അറിയുന്നു. ബോളിവുഡിലെ പ്രമുഖര്‍ക്കെല്ലാം വിവാഹത്തിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

വിവാഹം പ്രമാണിച്ച് വിദ്യാബാലന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഗാന്‍ചാക്കര്‍ എന്ന സിനിമയുടെ ഈ മാസത്തെ ഷൂട്ടിങ് ഷെഡ്യൂളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. രാജ്കുമാര്‍ ഗുപ്ത സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നവരില്‍ പ്രധാനിയും സിദ്ധാര്‍ഥ് റോയ് കപൂറാണ്.

English summary
Finally, after days of speculations, the super actress of B-town Vidya Balan is indeed getting hooked.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam