റൗഡി ബേബിക്ക് ചുവട് വെച്ച് വിദ്യ ഉണ്ണിയും ഭര്‍ത്താവും! വീഡിയോ വൈറലാവുന്നു! കാണൂ!
അടുത്തിടെയായിരുന്നു വിദ്യ ഉണ്ണി വിവാഹിതയായത്. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കടേശ്വരനാണ് താരത്തെ ജീവിതസഖിയാക്കിയത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ദിവ്യ ഉണ്ണിക്ക് പിന്നാലെ സിനിമയിലേക്കെത്തിയ വിദ്യയ്ക്കും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കുഞ്ചാക്കോ ബോബനും ഭാവനയും അഭിനയിച്ച ഡോക്ടര്‍ ലവിലൂടെയായിരുന്നു വിദ്യ സിനിമയില്‍ തുടക്കം കുറിച്ചത്. ചേച്ചിക്ക് പിന്നാലെ സിനിമയിലേക്കെത്തിയ അനിയത്തിക്കും മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു ലഭിച്ചത്. എന്നാല്‍ അഭിനയമല്ല തന്‍റെ തട്ടകമെന്ന് വ്യക്തമാക്കി ഇടയ്ക്ക് വെച്ച് അപ്രത്യക്ഷമാവുകയായിരുന്നു വിദ്യ. അധികം വൈകാതെ തന്നെ സിനിമയോട് ബൈ പറഞ്ഞ് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഹോങ്കോങ്ങില്‍ കോഗ്നിസെന്റില്‍ ഉദ്യോഗസ്ഥയാണ് താരം. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു.
ചേച്ചിയെപ്പോലെ തന്നെ മികച്ചൊരു നര്‍ത്തകിയാണ് താനെന്ന് വിദ്യ തെളിയിച്ചിരുന്നു. ഇരുവരും ഒരുമിച്ച് നൃത്തപരിപാടികള്‍ അവതരിപ്പിച്ചിരുന്നു. നൃത്തവേദികളിലും സജീവമായിരുന്നു വിദ്യ. കൊച്ചിയില്‍ വെച്ചായിരുന്നു വിദ്യയുടെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങഇല്‍ പങ്കെടുത്തിരുന്നു. ജോമോള്‍, വിനീത്, ജലജ തുടങ്ങിയ താരങ്ങളും വിദ്യയ്ക്ക് ആശംസ നേരാനായി എത്തിയിരുന്നു. വിവാഹത്ത വേദിയില്‍ ഭര്‍ത്താവിനൊപ്പം ചുവട് വെക്കുന്ന വിദ്യയുടെ വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സോഷ്യല്‍ മീഡിയ കൊണ്ടാടിയ ഗാനങ്ങളിലൊന്നായ റൗഡി ബേബിക്കൊപ്പമാണ് വിദ്യയും സഞ്ജയും ചുവട് വെച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.


Click it and Unblock the Notifications











