ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങള്‍! നയന്‍താരയ്‌ക്കൊപ്പം വിഘ്‌നേഷ് ശിവന്റെ വീഡിയോ
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ട നായികമാരില്‍ ഒരാളാണ് നയന്‍താര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ തുടങ്ങിയ നടി തമിഴ്, തെലുങ്ക് ഭാഷകളിലാണ് കൂടുതല്‍ തിളങ്ങിയത്. വര്‍ഷങ്ങള്‍ നീണ്ട കരിയറിനിടെ നിരവധി ശ്രദ്ധേയ സിനിമകളില്‍ നയന്‍സ് അഭിനയിച്ചിരുന്നു.
അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയ്തുകൊണ്ടാണ് നടി സിനിമകളില്‍ തിളങ്ങിയത്. നായികാ വേഷങ്ങള്‍ക്ക് പുറമെ കേന്ദ്ര കഥാപാത്രമായും സിനിമകള്‍ ചെയ്തതിന് പിന്നാലെയാണ് ലേഡീ സൂപ്പര്‍സ്റ്റാര്‍ പദവി നയന്‍സിന് ലഭിച്ചത്. നയന്‍സിനൊപ്പം തന്നെ കാമുകന്‍ വിഘ്‌നേഷ് ശിവനും എല്ലാവര്‍ക്കും പ്രിയങ്കരനാണ്.

ഇരുവരും ഒന്നിച്ചുളള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. നാനും റൗഡി താന്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ഇരുവരും പ്രണയത്തിലായത്. വിജയ് സേതുപതി നായക വേഷത്തില്‍ എത്തിയ ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമ കൂടിയായിരുന്നു ഇത്,.

വിഘ്‌നേഷ് ശിവന്റെ ജീവിതത്തിലെ നിര്‍ണായകമായ ഒരു ചിത്രം കൂടിയായിരുന്നു നാനും റൗഡി താന്‍. സംവിധായകന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു സിനിമ. പ്രഭുദേവയുമായുളള പ്രണയം തകര്‍ന്നതോടെയാണ് നയന്‍താര വിഘ്‌നേഷ് ശിവനുമായി അടുക്കുന്നത്. പ്രണയത്തിലാണെങ്കിലും ഇരുവരും അത് മുന്‍പ് തുറന്നുപറഞ്ഞിരുന്നില്ല.

എന്നാല്‍ താരജോഡികളുടെതായി വന്ന ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് ഇക്കാര്യം ആരാധകര്‍ ഉറപ്പിച്ചത്. ലോക് ഡൗണ്‍ കാലത്ത് വിഘ്‌നേഷ് ശിവന്റെതായി പുറത്തുവന്ന പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ ശ്രദ്ധേമായി മാറിയിരുന്നു. നാനും റൗഡി താന്‍ ലൊക്കേഷനില്‍ നിന്നുളള പഴയൊരു വീഡിയോ ആണ് വിക്കി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു കാലത്ത് പോണ്ടിച്ചേരിയില്‍ എന്ന ക്യാപ്ഷനോടെയാണ് സംവിധായകന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങള്‍ എന്ന ഹാഷ്ടാഗും ചിത്രത്തോടൊപ്പം സംവിധായകന്‍ നല്‍കിയിരുന്നു.

ആദ്യ ചിത്രത്തിന് പിന്നാലെ നയന്‍താരയുമൊത്തുളള രണ്ടാമത്തെ സിനിമയും അടുത്തിടെ വിഘ്‌നേഷ് ശിവന്‍ പ്രഖ്യാപിച്ചിരുന്നു.
വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ ഒന്നിക്കുന്ന ചിത്രത്തിന് കാതുവാകുളള രെണ്ടു കാതല്‍ എന്നാണ് പേരിട്ടത്. നാനും റൗഡി താന്‍ എന്ന ചിത്രത്തിന് ശേഷമാണ് വിജയ് സേതുപതിയെ നായകനാക്കി വിഘ്നേഷ് ശിവന്‍ സിനിമയെടുക്കുന്നത്. പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന സിനിമ ത്രികോണ പ്രണയ കഥയാണ് പറയുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഇക്കഴിഞ്ഞ വാലന്റൈന്‍സ് ഡേയ്ക്കാണ് വിഘ്‌നേഷ് ശിവന്‍ സിനിമ പ്രഖ്യാപിച്ചിരുന്നത്.


Click it and Unblock the Notifications