കല്ല്യാണ പ്രായമായി! കാത്തിരിക്കട്ടെയെന്ന് നയന്‍സിനോട് വിഘ്‌നേഷ്! കാണൂ
നയന്‍താരയും സംവിധായന്‍ വിഘ്‌നേഷ് ശിവനും തമ്മിലുളള പ്രണയം സിനിമാ പ്രേമികള്‍ക്കെല്ലാം അറിയാവുന്നൊരു കാര്യമാണ്. പല സ്വകാര്യ ചടങ്ങുകളിലും ഇവരൊന്നിച്ച് പങ്കെടുക്കാന്‍ തുടങ്ങിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന് എല്ലാവരും അറിഞ്ഞുതുടങ്ങിയത്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നയന്‍താരയായിരുന്നു നായികയായി എത്തിയിരുന്നത്.
തുടക്കത്തില്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന് ഇരുവരും പറഞ്ഞിരുന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ വന്ന ചിത്രങ്ങളും മറ്റുമാണ് ഇവര്‍ പ്രണയത്തിലാണെന്ന കാര്യം എല്ലാവര്‍ക്കും മനസിലായി തുടങ്ങിയത്. അടുത്തിടെ ഇരുവരും നടത്തിയ അമേരിക്കന്‍ യാത്രയുടെ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു നയന്‍താര മുഖ്യ വേഷത്തിലെത്തുന്ന കൊലമാവ് കോകില എന്ന ചിത്രത്തിലെ പാട്ട് പുറത്തിറങ്ങിയിരുന്നത്.

അനിരുദ്ധ് രവിചന്ദര്‍ പാടിയ കല്ല്യാണ വയസു എന്നു തുടങ്ങുന്ന ഗാനമാണ് സമുഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. ഹാസ്യതാരം യോഗി ബാബു, നയന്‍താര തുടങ്ങിയവരായിരുന്നു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. പാട്ടിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. പാട്ട് ഇറങ്ങിയതിനു ശേഷമുളള വിഘ്‌നേഷ് ശിവന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നയന്‍സിനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ച് 'കല്ല്യാണ വയസു താന്‍ വന്ത്ടത് ഡീ ,വെയ്റ്റ് പണ്ണവാ' എന്ന ക്യാപ്ഷനോടെയാണ് വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

എനിക്ക് കല്ല്യാണ പ്രായമായി കാത്തിരിക്കട്ടൈയന്നാണ് വിഘ്‌നേഷ് നയന്‍സിനോട് ചോദിച്ചത്. നേരത്തെ ഒരു പൊതുപരിപാടിയില്‍ സംസാരിച്ചപ്പോള്‍ വിഘ്‌നേഷിനെ പേരെടുത്തു പറയാതെ പ്രതിശ്രുത വരനെന്ന് നയന്‍സ് വിശേഷിപ്പിച്ചിരുന്നു. എനിക്ക് പിന്തുണ നല്‍കിയതിന് കുടംബത്തോടും പ്രതിശുത വരനോടും നന്ദി പറയുന്നെന്നായിരുന്നു നയന്‍സ് പറഞ്ഞിരുന്നത്. തുടര്‍ന്നാണ് ഇരുവരുടെയും വിവാഹം ഉടനുണ്ടാവുമെന്ന് തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഇരുവരുടെയും വിവാഹം എന്നു നടക്കുമെന്നുളള കാത്തിരിപ്പിലാണ് ആരാധകര്‍.


Click it and Unblock the Notifications