കമല്‍ വിളിച്ചു ശ്രീദേവി എത്തുമോ ദൃശ്യത്തിലേയ്ക്ക് ?
ചിത്രീകരണത്തിന് മുമ്പ് തന്നെ വാര്‍ത്തകളില്‍ ഇടം നേടുകയാണ് മലയാളം ചിത്രമായ ദൃശ്യത്തിന്റെ തമിഴ് റീമേക്ക്. ചിത്രത്തില്‍ കമലിന്റെ ഭാര്യവേഷത്തില്‍ എത്തുന്ന നായികയെപ്പറ്റിയായിരുന്നു ആദ്യം വാര്‍ത്ത പ്രചരിച്ചത്. ഇപ്പോള്‍ ചിത്രത്തെപ്പറ്റി ലഭിയ്ക്കുന്ന ഏറ്റവും പുതിയ വാര്‍ത്ത ഇതാണ്. ചിത്രത്തിലേയ്ക്ക് ബോളിവുഡ് താരം ശ്രീദേവിയും എത്തുന്നു. കമല്‍-ശ്രീദേവി ജോഡിയാകും ചിത്രത്തിലെന്ന് കുരുതിയെങ്കില്‍ തെറ്റി. മലയാളത്തില്‍ ആശ ശരത്ത് ചെയ്ത പൊലീസ് വേഷത്തിലേയ്ക്കായാണ് ശ്രീദേവിയെ ക്ഷണിച്ചിരിയ്ക്കുന്നത്
ശ്രീദേവിയ്ക്കും ഭര്‍ത്താവ് ബോണി കപൂറിനും ദൃശ്യത്തിന്റെ കഥ ഇഷ്ടപ്പെട്ടെന്നാണ് അറിയുന്നത്. എന്നാല്‍ ഇതുവരെയും കരാര്‍ ഒപ്പിട്ടിട്ടില്ല. 28 വര്‍ഷത്തിന് ശേഷം വീണ്ടും തമിഴിലേയ്ക്ക് തിരിച്ചെത്തുന്ന ശ്രീദേവി വിജയ് ചിത്രത്തിലാണ് അഭിനയിക്കുന്നത്.
ദൃശ്യത്തില്‍ കമലിനൊപ്പം ശ്രീദേവിയെ കാണാന്‍ കഴിഞ്ഞാല്‍ ഒരു കാലത്തെ ഏറ്റവും നല്ല താരജോഡികളായിരുന്ന കമലിന്റെയും ശ്രീദേവിയുടേയും ഒത്തുചേരല്‍ കൂടിയാകും ദൃശ്യം.

കമല്‍ വിളിച്ചു ശ്രീദേവി എത്തുമോ ദൃശ്യത്തിലേയ്ക്ക് ?
70 കളിലെയും 80 കളിലെയും ഏറ്റവും നല്ല താരജോഡികള്‍. കമല്‍ ഹാസനും ശ്രീവിദ്യയും. ഒന്നിച്ചഭിനയിച്ചത് 15 ഓളം ചിത്രങ്ങളില്‍. മൂണ്‍ട്ര് മുടിച്ച്, 16 വയതിനിലേ, കല്യാണരാമന്‍ അങ്ങനെ ഒരുപിടി നല്ല ചിത്രങ്ങള്‍

കമല്‍ വിളിച്ചു ശ്രീദേവി എത്തുമോ ദൃശ്യത്തിലേയ്ക്ക് ?
തമിഴിലേയ്ക്ക് തിരിച്ചെത്തുന്ന ശ്രീദേവി ദൃശ്യത്തില്‍ അഭിനയിക്കുമോ എന്ന് കാത്തിരുന്നു കാണാം. അതുപോലെ കമല്‍ഹാസനൊപ്പം നായിക വേഷത്തില്‍ ശ്രീദേവിയെ വീണ്ടും കാണാനാവുമോ എന്ന്തും കാത്തിരുന്നു കാണാം.

കമല്‍ വിളിച്ചു ശ്രീദേവി എത്തുമോ ദൃശ്യത്തിലേയ്ക്ക് ?
ദൃശ്യത്തില്‍ കമലിന്റെ ഭാര്യയുടെ വേഷത്തില്‍ എത്തുന്ന നായികയെപ്പറ്റി ഇതുവരെയും സ്ഥിരീകരണം ലഭ്യമല്ല. മീന, ഗൗതമി, അഭിരാമി എന്നിവരുടെ പേരുകള്‍ പരിണഗിച്ചിരുന്നു

കമല്‍ വിളിച്ചു ശ്രീദേവി എത്തുമോ ദൃശ്യത്തിലേയ്ക്ക് ?
ആഗസ്റ്റ് ആദ്യ വാരത്തില്‍ ദൃശ്യത്തിന്റെ തമിഴ് പതിപ്പിന്റെ ഷൂട്ടിംഗ് ആരംഭിയ്ക്കും

കമല്‍ വിളിച്ചു ശ്രീദേവി എത്തുമോ ദൃശ്യത്തിലേയ്ക്ക് ?
ജീത്തുജോസഫ് തന്നെയാണ് തമിഴിലും ദൃശ്യമൊരുക്കുന്നത്. ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല


Click it and Unblock the Notifications