മമ്മൂട്ടിയുടെ വെല്ലുവിളി വിജയ് യും സ്വീകരിച്ചു
അങ്ങനെ മമ്മൂട്ടിയുടെ വെല്ലുവിളി ഇളയദളപതി വിജയ് യും സ്വീകരിച്ചു. ഷാരൂഖ് ഖാനെയും വിജയ് യെയും സൂര്യയെയുമായിരുന്നു മമ്മൂട്ടി തന്റെ മൈ ട്രീ ചാലഞ്ചിലേക്ക് വെല്ലുവിളിച്ചത്. സൂര്യ നേരത്തെ ചാലഞ്ച് ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ വിജയ് യും.
ചെന്നൈയിലെ പരിസ്ഥിതി പ്രവര്‍ത്തകനായ അബ്ദുള്‍ ഖാനിയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. ചെന്നൈയിലെ ഒരു ഷൂട്ടിങ് സെറ്റിലേക്ക് അബ്ദുള്‍ ഖാനിയെ വിളിപ്പിക്കുകയായിരുന്നു. മമ്മൂട്ടിയുടെ മൈ ട്രീ ചാലഞ്ചിനെ കുറിച്ച ഞാനും അറിഞ്ഞെന്നു വെല്ലുവിളി സ്വീകരിച്ചെന്നും വിജയ് പറഞ്ഞത്രെ.

പക്ഷെ വിജയ് അല്പം വ്യത്യസ്തനാണ്. ഒരു മരം നടാനാണ് മമ്മൂട്ടി വെല്ലുവിളിച്ചതെങ്കില്‍, വിജയ് ഒന്നില്‍ ഒതുക്കുന്നില്ല. 25,000 മരം നടുമെന്ന് വിജയ് അബ്ദുല്‍ ഖാനിയോട് പറഞ്ഞത്രെ. മരം നട്ടിട്ട് വിജയ് വെല്ലുവിളിക്കുന്നത് സെലിബ്രേറ്റികളെയല്ല, മറിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ്. ഈ വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വരണമെന്നാണ് വിജയ് യുടെ പക്ഷം
തമിഴ് നടന്‍ സൂര്യ, കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, താരദമ്പതികളായ ആഷിക് അബുവും റിമ കല്ലിങ്കലും, നടി സനുഷ, യുവതാരം നിവിന്‍ പോളി, അജു വര്‍ഗീസ്, സംവിധായകരായ ജൂഡ് ആന്റണി ജോസഫ്, അല്‍ഫോണ്‍സ് പുത്രന്‍, രഞ്ജിത്ത് ശങ്കര്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവര്‍ ഇതിനകം മമ്മൂട്ടിയുടെ വെല്ലുവിളി സ്വീകരിച്ചു കഴിഞ്ഞു.


Click it and Unblock the Notifications











