രജനിയുടെ മൂന്ന് മുഖങ്ങളാകാന്‍ വിജയും അജിത്തും കാ‍ര്‍ത്തിയും?

By Meera Balan

മലയാളത്തില്‍ സാധ്യമാകുന്നത് പോലെ തമിഴില്‍ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ അത്ര എളുപ്പമല്ല. എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴില്‍ ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രം ഒരുങ്ങുന്നു. സംഭവം സത്യമാണങ്കില്‍ ചിത്രത്തിനായി ഒന്നിയ്ക്കുന്ന താരങ്ങളെ കേട്ടാല്‍ ഞെട്ടും. വിജയ്, അജിത്ത്, കാര്‍ത്തി എന്നിവരാണ് പുതിയ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിനായി ഒന്നിയ്ക്കുന്നതെന്നാണ് അറിയുന്നത്. രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ മൂണ്‍ട്ര് മുഖം എന്ന ചിത്രത്തിന്റെ റീമേക്കിലാണ് താരങ്ങള്‍ ഒരുമിയ്ക്കുന്നത്.

മൂണ്‍ട്ര് മുഖത്തിന്റെ പകര്‍പ്പവകാശം നിര്‍മ്മാതാവ് കതിരേശന്‍ സ്വന്തമാക്കി. ചിത്രത്തില്‍ അലക്‌സ് പാണ്ഡ്യന്‍, അരുണ്‍, ജോണ്‍ എന്നിവരെ അവതരിപ്പിയ്ക്കാന്‍ തനിയ്ക്ക് അജിത്ത്, വിജയ്, കാര്‍ത്തി എന്നിവരെ തന്നെ വേണമെന്നാണ് നിര്‍മ്മാതാവ് പറയുന്നത്. താരങ്ങളെ ചിത്രത്തിലേയ്ക്ക് എത്തിയ്ക്കാന്‍ ശ്രമിയ്ക്കുമെന്നും ഈ വേഷങ്ങള്‍ ചെയ്യാന്‍ ഏറ്റവും അനുയോജ്യരാണ് മൂന്ന് താരങ്ങളുമെന്നും നിര്‍മാതാവ്. മൂണ്‍ട്ര് മുഖത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍

കാസ്റ്റിംഗ്

രജനിയുടെ മൂന്ന് മുഖങ്ങളാകാന്‍ വിജയും അജിത്തും കാ‍ര്‍ത്തിയും?

ചിത്രത്തിന്റെ സംവിധായകനെ കതിരേശന്‍ ഇതുവരെയും നിശ്ചയിച്ചിട്ടില്ല. അതിനാല്‍ തന്നെ താരങ്ങളെ സമീപിയ്ക്കാനും വൈകും

അജിത്തിന്റെ രാശി

രജനിയുടെ മൂന്ന് മുഖങ്ങളാകാന്‍ വിജയും അജിത്തും കാ‍ര്‍ത്തിയും?

രജനീകാന്ത് അജിത്തിന്റെ രാശിയാണ്. രജനിയുടെ ബില്ല അജിത്തിനും ഭാഗ്യം സമ്മാനിച്ചതാണ്. അതിനാല്‍ തന്നെ മൂണ്‍ട്ര് മുഖത്തിന്റെ റീമേക്കും അജിത്തിന് പരീക്ഷിയ്ക്കാവുന്നതാണ്

മൂണ്‍ട്ര് മുഖം

രജനിയുടെ മൂന്ന് മുഖങ്ങളാകാന്‍ വിജയും അജിത്തും കാ‍ര്‍ത്തിയും?

രജനീകാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ മൂണ്‍ട്ര് മുഖത്തില്‍ മൂന്ന് പ്രമുഖ താരങ്ങളെ ഒന്നിപ്പി്ക്കുക വെല്ലുവിളി തന്നെയാണ്. എന്നാല്‍ ചിത്രത്തില്‍ അജിത്ത് ഉറപ്പായും ഉണ്ടാകുമെന്നും വാര്‍ത്തകളുണ്ട്

 വിജയ്-കാര്‍ത്തി

രജനിയുടെ മൂന്ന് മുഖങ്ങളാകാന്‍ വിജയും അജിത്തും കാ‍ര്‍ത്തിയും?

ബിരിയാണിയും സദ്യയും ഒരുമിച്ച് കിട്ടിയ പോലെയാകും വിജയും കാര്‍ത്തിയും ഒരുമിച്ചെത്തിയാല്‍. രണ്ട് താരങ്ങളുടെ ആരാധകര്‍ക്കും ഒത്തിരി സന്തോഷിയ്ക്കാന്‍ വക നല്‍കുന്നതാണ് പുതിയ വാര്‍ത്ത

വിജയ്

രജനിയുടെ മൂന്ന് മുഖങ്ങളാകാന്‍ വിജയും അജിത്തും കാ‍ര്‍ത്തിയും?

നന്‍പന്‍ ഉള്‍പ്പടെ റീമേക്ക് ചിത്രങ്ങളിലഭിനയിച്ച വിജയ് മൂണ്‍ട്ര് മുഖത്തില്‍ അഭിനയിക്കുമോ എന്ന് കാത്തിരുന്നു കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X