അമലയ്ക്ക് വിജയ് താലിചാര്‍ത്തി

By Lakshmi

അങ്ങനെ തെന്നിന്ത്യകാത്തിരുന്ന താരവിവാഹം മംഗളമായി നടന്നു. മലയാളിസുന്ദരി അമല പോളും തമിഴ് സംവിധായകന്‍ എഎല്‍ വിജയിയും വിവാഹിതരായി. വിജയിയുടെ നാടായ ചെന്നൈയിലുള്ള മേയര്‍ രാമനാഥന്‍ ചെട്ടിയാര്‍ ഹാളില്‍ വച്ച് പരമ്പരാഗത ഹൈന്ദവാചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമെല്ലാം പങ്കെടുത്ത ചടങ്ങില്‍ വച്ച് അങ്ങനെ അമല തമിഴകത്തിന്റെ വധുവായി.

വിവാഹത്തിന് മുന്നോടിയായി ആലുവയില്‍ വച്ച് കഴിഞ്ഞ ദിവസം അമലയുടെയും വിജയുടെയും വിവാഹവുമായി ബന്ധപ്പെട്ട് ക്രൈസ്തവരീതിയിലുള്ള പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നിരുന്നു. അന്നു നടന്ന മോതിരം മാറല്‍ ചടങ്ങില്‍ തമിഴ് താരം വിക്രം ഉള്‍പ്പെടെ മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പങ്കെടുത്തിരുന്നു.

 വധുവും വരനും

അമല ഇനി വിജയിയ്ക്ക് സ്വന്തം

ചുവന്ന കാഞ്ചീവരം സാരിയും സ്വര്‍ണാഭരണങ്ങളുമെല്ലാം അണിഞ്ഞെത്തിയ അമല വധുവേഷത്തില്‍ പൂര്‍വ്വാധികം സുന്ദരിയായിരുന്നു. വെളുത്ത വസ്ത്രങ്ങളണിഞ്ഞാണ് വിജയ് എത്തിയത്.

നീലത്താമരയില്‍ വന്നു മൈനയായി പറന്നു

അമല ഇനി വിജയിയ്ക്ക് സ്വന്തം

മലയാളത്തില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലെ ചെറിയ വേഷം ചെയ്തുകൊണ്ട് ചലച്ചിത്രലോകത്തെത്തിയ അമല നടിയെന്ന നിലയില്‍ പേരെടുത്തത് തമിഴകത്താണ്. മൈനയെന്ന ചിത്രത്തിലൂടെയാണ് അമല പ്രശസ്തയായത്.

പ്രണയം തുടങ്ങിയത്

അമല ഇനി വിജയിയ്ക്ക് സ്വന്തം

പിന്നീട് വിജയ് സംവിധാനം ചെയ്ത ദൈവതിരുമകള്‍ ഉള്‍പ്പെടെ ഏറെ തമിഴ് ചിത്രങ്ങളില്‍ നായികയായി. അല്‍പം വൈകിയാണെങ്കിലും അമല മലയാളത്തിലും അഭിനയിച്ചു. തമിഴകത്തെ അറിയപ്പെടുന്ന സംവിധായകനായ വിജയിയും അമലയും തമ്മിലുള്ള പ്രണയം മൊട്ടിട്ടത് ദൈവതിരുമകള്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു.

മാതൃകാ വിവാഹം

അമല ഇനി വിജയിയ്ക്ക് സ്വന്തം

വിവാഹത്തിന് മാതൃകാപരമായ തീരുമാനങ്ങളെടുത്തിരിക്കുന്ന അലയും വിജയും തങ്ങള്‍ക്ക് തരുന്ന പൂക്കളും മറ്റും ഒഴിവാക്കി അത് ചാരിറ്റി സംഘടനയായ എബിലിറ്റി ഫൗണ്ടേഷന് നല്‍കത്തക്കവിധത്തിലുള്ള സമ്മാനങ്ങളായി നല്‍കണമെന്ന് വിവാഹത്തിന് ക്ഷണിച്ചവരോട് അപേക്ഷിച്ചിട്ടുണ്ട്.

വിവാഹം വിവാദമാകുന്നത്

അമല ഇനി വിജയിയ്ക്ക് സ്വന്തം

വിവാഹത്തിന് മുന്നോടിയായി ആലുവയില്‍ വച്ച് കഴിഞ്ഞ ദിവസം അമലയുടെയും വിജയുടെയും വിവാഹവുമായി ബന്ധപ്പെട്ട് ക്രൈസ്തവരീതിയിലുള്ള പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നിരുന്നു. ഇത് ഏറെ വിവാദമായി

വിവാഹത്തിന്‍റെ ഒരുക്കം

അമല ഇനി വിജയിയ്ക്ക് സ്വന്തം

വിവാഹത്തിന് വേണ്ടി ഒരുങ്ങുന്ന അമല പോള്‍. മെഹന്തിയിടുന്നു

വിജയ് യും കൂട്ടുകാരും

അമല ഇനി വിജയിയ്ക്ക് സ്വന്തം

വരന്‍ വിജയ് കൂട്ടുകാര്‍ക്കൊപ്പം ഒരു സെല്‍ഫി

ജിവി പ്രകാശ്

അമല ഇനി വിജയിയ്ക്ക് സ്വന്തം

വിവാഹത്തിന് മുന്പ് ജിവി പ്രകാശിനൊപ്പം വിജയ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X