മാസ്റ്റര്‍ കേരളത്തിലും പിറന്നു; തുറന്നിട്ടും ആവേശം വിടാതെ ആരാധകര്‍, ചരിത്രപരമായ ദിവസമെന്ന് ദിലീപ്

കേരളത്തില്‍ പത്ത് മാസത്തിന് മുകളിലായി അടച്ച് കിടന്ന തിയറ്ററുകള്‍ ഇന്ന് മുതല്‍ തുറന്നു. ഇളയദളപതി വിജയ് നായകനായി അഭിനയിച്ച മാസ്റ്ററാണ് ആദ്യം റിലീസ് ചെയ്യുന്ന ചിത്രം. നീണ്ട ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന സിനിമ ആണെന്നത് കൊണ്ട് തന്നെ സിനിമാപ്രേമികളും വലിയ ആവേശത്തിലാണ്. സോഷ്യല്‍ മീഡിയ പേജുകളിലടക്കം മാസ്റ്ററിന്റെ ആദ്യ പ്രതികരണങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്.

നടന്‍ ദിലീപിന്റെ അധ്യക്ഷതയിലുള്ള സംഘടന കൂടി ഇടപ്പെട്ടാണ് തിയറ്റര്‍ തുറക്കുന്നതില്‍ വ്യക്ത വരുത്തിയത്. തിയറ്ററുകളിലേക്ക് എത്തിയ മാസ്റ്ററിന് വമ്പന്‍ സ്വീകരണം തന്നെ ലഭിച്ചിരിക്കുകയാണ്. വിജയ് ഫാന്‍സിനും കുടുംബപ്രേക്ഷകര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

 മാസ്റ്റര്‍ പ്രേക്ഷക പ്രതികരണം

മാസ്റ്ററിന്റെ ആദ്യ പകുതി കിടിലനാണ്. രണ്ടാം പകുതി ഒക്കെ. ബിജിഎം സെമ്മാ പൊളിയാണ്. വിജയ് എല്ലാ തവണത്തെയും പോലെ മിന്നിച്ചു. ലോകേഷിന്റെ സംവിധാനവും കഥയും നല്ലതാണെന്ന് ഒരു ആരാധകന്‍ പറയുന്നു.

മാസ്റ്റര്‍ പ്രേക്ഷക പ്രതികരണം

മികച്ച തുടക്കമാണ് മാസ്റ്ററിന്റെ ആദ്യ പകുതിയില്‍. ആവറേജ് പ്രകടനമാണ് രണ്ടാം പാതിയില്‍. ആരാധകര്‍ കാത്തിരുന്ന വിജയ്-വിജയ് സേതുപതി കോംബെ രംഗം അത്ര രസമായില്ലെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.

Recommended Video

മാസ്റ്റേഴ്സ് ആദ്യ പ്രേക്ഷക പ്രതികരണം ഇതാ..
 മാസ്റ്റര്‍ പ്രേക്ഷക പ്രതികരണം

മാസ്റ്ററിന് ആശംസകളുമായി പ്രമുഖരാണ് എത്തുന്നത്. നടന്‍ ദിലീപ് ഫേസ്ബുക്കിലൂടെ ചിത്രത്തെ കുറിച്ച് പറഞ്ഞിരുന്നു. മലയാള സിനിമയ്ക്ക് ഇന്ന് ചരിത്രപരമായ ഒരു ദിവസമാണ്, ജനുവരി 13. നിശ്ചലമായി കിടന്ന കേരളത്തിലെ തീയ്യേറ്ററുകളില്‍ സിനിമ വീണ്ടും ചലിച്ചു തുടങ്ങുന്ന ദിവസം. ഇനിയങ്ങോട്ട് ശാന്ത സുന്ദരമായ അന്തരീക്ഷത്തില്‍ ഗംഭീര സിനിമകളുമായി നമുക്ക് മുന്നോട്ടു പോകാന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. അതിനു തുടക്കം കുറിച്ച ദളപതി വിജയ് യുടെ 'മാസ്റ്ററിന്' എല്ലാവിധ ആശംസകളും. മലയാള സിനിമയിലെ താരങ്ങളും ടെക്നീഷ്യന്‍സും കുടുംബത്തോടൊപ്പം തീയ്യേറ്ററുകളില്‍ വന്നു സിനിമ കാണുക. നമ്മുടെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക് ഒരാവേശമേകാന്‍. എന്നുമാണ് ദിലീപിന്റെ പോസ്റ്റ്.

മാസ്റ്റര്‍ പ്രേക്ഷക പ്രതികരണം

നിര്‍മാതാവ് ജോബി ജോര്‍ജും ചിത്രത്തെ കുറിച്ച് പറഞ്ഞ് എത്തിയിരുന്നു. 'സുപ്രഭാതം.... ഇ സിനിമയും കഷ്ടപ്പാടില്‍ പടുത്തുയര്‍ത്തിയത് തന്നെ, ഇത് കേരളത്തില്‍ വിതരണത്തിന് എടുത്തത്തിലും വലിയ ഒരു കഷ്ടപാടുണ്ട്... ദയവായി പൈരസിയെ പ്രോത്സാഹിപ്പിക്കരുത്.. ഓസില്‍ കിട്ടിയാല്‍ അസിഡ് അടിക്കുന്ന നമ്മുടെ ശീലം കൊറോണയ്ക്കു മുന്‍പും പിന്‍പും എന്നാകട്ടെ... നമുക്കൊരു നല്ല മലയാളി ആകാം അന്നിട്ട് ഉറക്കെ പറയാം മലയാളി ഡാ ഡാാാാ

 മാസ്റ്റര്‍ പ്രേക്ഷക പ്രതികരണം

നടന്‍ വിജയിയുടെ അത്യുഗ്രന്‍ പ്രകടനമാണ് മാസ്റ്ററില്‍. ബോക്‌സോഫീസില്‍ പുതിയൊരു ചരിത്രം കുറിക്കുകയാണ്. ഈ വര്‍ഷത്തെ ആദ്യത്തെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമാണെന്നുള്ള കാര്യത്തില്‍ സംശയമില്ല. ദളപതിയുടെ മറ്റൊരു സ്റ്റൈലിഷ് അവതാരമാണ് ചിത്രത്തിലേത് എന്നും എല്ലാവരും കണ്ടിരിക്കേണ്ട പടമാണെന്നും തമിഴ്‌നാട്ടില്‍ നിന്നുള്ള ആദ്യ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

More from Filmibeat

Read more about: vijay വിജയ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X