മമ്മൂട്ടിക്കൊപ്പം വിജയ് സേതുപതി ഇല്ല! പകരം വില്ലനായി മറ്റൊരു സൂപ്പര്‍താരം? കാണൂ

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന വമ്പന്‍ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധാകര്‍. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് സൂപ്പര്‍താരം ഇക്കൊല്ലവും മുന്നേറിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയും ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും ഒന്നിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയായിരുന്നു പുറത്തുവന്നത്. സിനിമയിലെ താരനിര സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തായപ്പോള്‍ തന്നെ എല്ലാവരിലും പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു.

മമ്മൂട്ടിക്കും നയന്‍താരയ്ക്കും പുറമെ

മമ്മൂട്ടിക്കും നയന്‍താരയ്ക്കും പുറമെ മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമെന്ന് വിവരം വന്നിരുന്നു. ചിത്രത്തില്‍ മമ്മൂക്കയുടെ വില്ലന്‍ വേഷത്തിലാണ് വിജയ് സേതുപതി അഭിനയിക്കുകയെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. നവാഗതനായ വിപിന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളത്തിലും തമിഴിലുമായിട്ടാണ് ഈ ചിത്രം ഒരുങ്ങുക. റാം സംവിധാനം ചെയ്ത പേരന്‍പിന് ശേഷമാണ് പുതിയ തമിഴ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ അഭിനയിക്കുന്നത്.

മമ്മൂട്ടി ചിത്രത്തില്‍ നിന്നും

അതേസമയം തന്നെ മമ്മൂട്ടി ചിത്രത്തില്‍ നിന്നും വിജയ് സേതുപതി പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മക്കള്‍ സെല്‍വന് പകരം തമിഴിലെ മുന്‍നിര താരമായ വിജയ് ആന്റണിയെയാണ് ചിത്രത്തിലേക്കായി പരിഗണിക്കുന്നത്. വിജയ് ആന്റണി ആദ്യമായിട്ടാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല.

നവാഗത സംവിധായകന്‍ ഒരുക്കുന്ന സിനിമ

നവാഗത സംവിധായകന്‍ ഒരുക്കുന്ന സിനിമ ഷൈലോക്ക്, വണ്‍ തുടങ്ങിയ സിനിമകളുടെ ഷൂട്ടിംഗിന് ശേഷമാകും ആരംഭിക്കുക. നേരത്തെ പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പേരന്‍പിലൂടെ മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തിയിരുന്നത്. അതേസമയം പുതിയ നിയമം എന്ന ചിത്രത്തിന് ശേഷമാണ് മമ്മൂട്ടിയും നയന്‍താരയും വീണ്ടുമൊരു സിനിമയ്ക്കായി ഒന്നിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമയാണ് നയന്‍താരയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം.

നിലവില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന

നിലവില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിലാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചിരിക്കുന്നത്. മാസ് എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ഷൈലോക്കില്‍ മമ്മൂട്ടിക്കൊപ്പം വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. ക്രിസ്മസ് റിലീസായിട്ടാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഷൈലോക്കിന് മുന്‍പായി ഗാനഗന്ധര്‍വ്വന്‍,മാമാങ്കം തുടങ്ങിയ സിനിമകള്‍ മെഗാസ്റ്റാറിന്റെതായി തിയ്യേറ്ററുകളിലേക്ക് എത്തും.

രമേഷ് പിഷാരടി സംവിധാനം ചെയ്ത

രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധര്‍വ്വന്‍ സെപ്റ്റംബര്‍ അവസാന വാരമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറിനും ട്രെയിലറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. കലാസദന്‍ ഉല്ലാസായി മമ്മൂട്ടി എത്തുന്ന പുതിയ ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.

ഗാനഗന്ധര്‍വ്വന് പിന്നാലെയാണ്

ഗാനഗന്ധര്‍വ്വന് പിന്നാലെയാണ് മെഗാസ്റ്റാറിന്റെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മാമാങ്കം റിലീസിനെത്തുന്നത്. ചിത്രീകരണം നേരത്തെ തന്നെ പുര്‍ത്തിയായ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. നവംബറിലാണ് മാമാങ്കം തിയ്യേറ്ററുകളിലേക്ക് എത്തുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ നേരത്തെ അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X