വിജയും മുരുഗദോസും ദര്‍ഗ്ഗയില്‍
തമിഴകത്തെ ഇളയദളപതി വിജയ് എല്ലാ മതങ്ങളെയും ബഹുമാനിയ്ക്കുകയും എല്ലാ രീതിയിലുമുള്ള പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്യുന്നയാളാണ്. ഇക്കാര്യം ഒന്നുകൂടി ഉറപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം വിജയ് ആന്ധ്ര പ്രദേശിലെ ഒരു ദര്‍ഗയില്‍ ദര്‍ശനം നടത്തി. സംവിധായകന്‍ എആര്‍ മുരുഗദോസിനൊപ്പമായിരുന്നു വിജയ് ദര്‍ഗയില്‍ എത്തിയത്.
പുതിയ ചിത്രമായ കത്തിയുടെ ചിത്രീകരണത്തിനിടയിലാണത്രേ ഈ ദര്‍ഗയെക്കുരിച്ച് വിജയും മുരുഗദോസും കേട്ടറിഞ്ഞത്. തുടര്‍ന്ന് ചിത്രീകരണത്തിനിടെ ബ്രേക്കെടുത്ത് രണ്ടുപേരും ആന്ധ്രയിലെ കടപ്പ ജില്ലയിലുള്ള പ്രശസ്തമായ ദര്‍ഗയില്‍ എത്തുകയായിരുന്നു. തലപ്പാവണിഞ്ഞ് വിജയിയും മുരുഗദോസും ദര്‍ഗയിലെത്തിയതിന്റെയും പ്രാര്‍ത്ഥനകള്‍ നടത്തുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇതിനിടെ കത്തിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. വിജയ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രമാണിത്. കതിരേശന്‍, ജീവാനന്ദം എന്നിവരാണ് വിജയിയുടെ കഥാപാത്രങ്ങള്‍. കൊല്‍ക്കത്തയിലും ചെന്നൈയിലുമെല്ലാമായി ചിത്രീകരിച്ച കത്തിയില്‍ സാമന്തയാണ് നായികയായി എത്തുന്നത്. പതിവ് മുരുഗദോസ്-വിജയ് ചിത്രങ്ങള്‍ പോലെതന്നെ തട്ടുപൊളിപ്പന്‍ ചിത്രമായിരിക്കും കത്തിയെന്നാണ് സൂചന. ചിത്രത്തിന്റെ അടുത്തിടെ റീലീസ് ചെയ്ത മോഷന്‍ പോസ്റ്ററിന് വന്‍ സ്വീകരണമാണ് ഓണ്‍ലൈനില്‍ ലഭിച്ചത്.
vijay ar murugadoss dargah kaththi director actor വിജയ് എആര്‍ മുരുഗദോസ് പ്രാര്‍ത്ഥന കത്തി നടന് സംവിധായകന്‍


Click it and Unblock the Notifications