വിജയ്-അറ്റ്‌ലീ ചിത്രത്തിന്റെ ഫാന്‍മേഡ് പോസ്റ്റര്‍ തരംഗമാവുന്നു!ഫുട്‌ബോള്‍ ജേഴ്‌സിയില്‍ തിളങ്ങി ദളപതി
മെര്‍സലിനു ശേഷമുളള വിജയ്-അറ്റ്‌ലീ ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തിടെയായിരുന്നു നടന്നത്. ഇത്തവണ ഒരു സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നതെന്നാണ് അറിയുന്നത്.
ചിത്രത്തില്‍ ഒരു ഫുട്‌ബോള്‍ കോച്ചായിട്ടാണ് വിജയ് എത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദളപതി 63 എന്നായിരുന്നു ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഒരു ഫാന്‍മേഡ് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ തംരഗമായി മാറിയിരുന്നു.

ഫുട്‌ബോള്‍ ജേഴ്‌സിയില്‍ ദളപതിയെ കാണിച്ചുകൊണ്ടുളള ഒരു ഫാന്‍മേഡ് പോസ്റ്ററായിരുന്നു പുറത്തിറങ്ങിയിരുന്നത്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് വിജയുടെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് ആളപ്പോറാന്‍ തമിഴന്‍ എന്നു പേരിട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല.
സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നേരത്തെ ആരംഭിച്ചിരുന്നു. സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാന്‍ തന്നെയായിരിക്കും വിജയ് ചിത്രത്തിനു വേണ്ടി ഇത്തവണയും സംഗീതമൊരുക്കുക. ദളപതിയുടെ മെര്‍സല്‍,സര്‍ക്കാര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ ഒരുക്കിയതും റഹ്മാന്‍ തന്നെയായിരുന്നു.വിജയ് ചിത്രം അടുത്ത വര്‍ഷം ദീപാവലിക്ക് തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications