For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദീപാവലിക്ക് ദളപതിയുടെ അടുത്ത മാസ് കാണാം! വിജയ് അറ്റ്‌ലീ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു!

  |

  Recommended Video

  വിജയ് അറ്റ്‌ലീ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

  വിജയ്-അറ്റ്‌ലീ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം എന്നും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിട്ടുളളത്. ഇവരുടെതായി ഇറങ്ങിയ ആദ്യ രണ്ട് ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വലിയ വിജയമായിരുന്നു നേടിയിരുന്നത്. തെറി,മെര്‍സല്‍ തുടങ്ങിയ സിനിമകള്‍ തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ആരാധകരും ഏറ്റൈടുത്തിരുന്നു. മികച്ച പ്രതികണത്തോടൊപ്പം വമ്പന്‍ കളക്ഷനും ഈ സിനിമകള്‍ തിയ്യേറ്ററുകളുകളില്‍നിന്നും നേടി.

  പൃഥ്വിയുടെ നയന് യു സര്‍ട്ടിഫിക്കറ്റ്! ദൈവത്തിന്റെയും അച്ഛന്‌റെയും അനുഗ്രഹമെന്ന് സുപ്രിയ!

  മെര്‍സലിനു ശേഷമുളള ഈ കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തെക്കുറിച്ച് അടുത്തിടെയായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ദളപതി 63 എന്ന് താല്‍ക്കാലികമായി പേരിട്ട സിനിമയുടെ വിശേഷങ്ങളറിയാനായി വലിയ താല്‍പര്യമാണ് എല്ലാവരും കാണിച്ചിരുന്നത്. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചതായുളള തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

  ദളപതി 63

  ദളപതി 63

  സര്‍ക്കാര്‍ എന്ന ചിത്രത്തിനു ശേഷം വിജയുടെതായി ഒരുങ്ങുന്ന ചിത്രം കൂടിയാണ് ദളപതി 63. താല്‍ക്കാലികമായി ഒരു പേരിട്ടെങ്കിലും സിനിമയുടെ ശരിക്കുമുളള ടൈറ്റില്‍ അറിയാനുളള കാത്തിരിപ്പിലാണ് ആരാധകര്‍. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ദളപതിയുടെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ഇത്തവണയും ദീപാവലി റിലീസായിട്ടാകും വിജയുടെ പുതിയ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫാന്‍മേഡ് പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

  സ്‌പോര്‍ട്‌സ് ത്രില്ലര്‍

  സ്‌പോര്‍ട്‌സ് ത്രില്ലര്‍

  ഇത്തവണ ഒരു സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. ചിത്രത്തില്‍ വനിതാ ഫുട്‌ബോള്‍ ടീമിനെ പരിശീപ്പിക്കാനായി എത്തുന്ന കോച്ചായിട്ടാണ് വിജയ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മുന്‍ചിത്രങ്ങളില്‍നിന്നും വ്യത്യസ്തമായി വേറിട്ടൊരു ഗെറ്റപ്പിലാണ് ചിത്രത്തില്‍ സൂപ്പര്‍താരം എത്തുന്നത്. ചിത്രത്തില്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികാ വേഷത്തില്‍ എത്തുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

  നയന്‍താരയും വിജയും

  നയന്‍താരയും വിജയും

  ഒരിടവേളയ്ക്കു ശേഷമാണ് നയന്‍താരയും വിജയും ഒന്നിച്ചൊരു ചിത്രത്തില്‍ അഭിനയിക്കുന്നത്. നയന്‍താരക്കൊപ്പം ഹാസ്യ താരം വിവേകും സിനിമയില്‍ പ്രാധാന്യമുളള ഒരു വേഷത്തില്‍ എത്തുന്നു. ഇവര്‍ക്കൊപ്പം പരിയേറും പെരുമാളിലൂടെ ശ്രദ്ധേയനായ കതിറും ചിത്രത്തില്‍ പ്രാധാന്യമുളള വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിന്റെ മറ്റു താരനിര്‍ണയം പൂര്‍ത്തിയായി വരുന്നതേയുളളൂവെന്നും അറിയുന്നു.

  ഷൂട്ടിംഗ് ആരംഭിച്ചു

  ഷൂട്ടിംഗ് ആരംഭിച്ചു

  ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ദളപതി 63യുടെ പൂജാ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.വിജയും അറ്റ്‌ലീയും അണിയറപ്രവര്‍ത്തകരും അടങ്ങുന്ന പുതിയ ചിത്രങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നത്.

  എആര്‍ റഹ്മാന്‍റെ സംഗീതം

  എആര്‍ റഹ്മാന്‍റെ സംഗീതം

  സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാന്‍ തന്നെ ഇത്തവണയും അറ്റ്‌ലീ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നു. ജികെ വിഷ്ണു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ആന്റണി റൂബെന്‍ എഡിറ്റിങ്ങ് ചെയ്യും. ഗാനരചന വിവേകും സംഘടന രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് അനില്‍ അരസുമാണ്. ഇത്തവണയും ദളപതിയുടെ ഒരു മാസ് എന്റര്‍ടെയ്വറിനുവേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വിജയ് ചിത്രത്തില്‍നിന്നും പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും പുതിയ സിനിമയിലൂം ഉണ്ടാകുമെന്നാണ് അറിയുന്നത്.

  ട്വീറ്റ് കാണൂ

  കാണൂ

  വിജയ് സൂപ്പറും പൗര്‍ണമിക്കും ശേഷം ഗോവിന്ദായി ആസിഫ് അലി! ഉയരെയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്!

  അത് വെറുമൊരു തമാശ! ബംഗാളിന്റെ യാഥാര്‍ത്ഥ്യം വേറെ! ഞാന്‍ പ്രകാശനിലെ സീനിനെക്കുറിച്ച് ശ്രീനിവാസന്‍

  English summary
  vijay atleee movie shooting begins in chennai
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X