»   » അങ്കമാലി ഡയറീസ് ഉണ്ടാകാന്‍ കാരണം മമ്മൂട്ടിയാണെന്ന് വിജയ് ബാബു, മമ്മൂട്ടി എന്ത് ചെയ്തു ?

അങ്കമാലി ഡയറീസ് ഉണ്ടാകാന്‍ കാരണം മമ്മൂട്ടിയാണെന്ന് വിജയ് ബാബു, മമ്മൂട്ടി എന്ത് ചെയ്തു ?

Posted By: Rohini
Subscribe to Filmibeat Malayalam

ഒരുപാട് പുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കുന്ന നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. പുതുമുഖ താരങ്ങളുടെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ നമ്മളും ചെറുപ്പക്കാരാകും, അവരില്‍ നിന്ന് പഠിക്കാന്‍ ഒരുപാടുണ്ട് എന്നൊക്കെയാമ് മെഗാസ്റ്റാര്‍ പറയാറുള്ളത്...

ക്ലൈമാക്‌സില്‍ മമ്മൂട്ടി തോറ്റു, പടം എട്ട് നിലയില്‍ പൊട്ടി, പിന്നെ പ്രിയനും മമ്മൂട്ടിയും ഒന്നിച്ചില്ല!

എന്നാല്‍ എണ്‍പത്താറ് പുതുമുഖ താരങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസുമായി മമ്മൂട്ടിയ്‌ക്കെന്താണ് ബന്ധം? ആ ബന്ധത്തെ കുറിച്ച് നിര്‍മാതാവ് വിജയ് ബാബു പറയും!

പ്ലാന്‍ ചെയ്തത് മമ്മൂട്ടി ചിത്രം

മമ്മൂട്ടിയുമായുള്ള ഒരു ചിത്രം എന്റെ സ്വപ്‌നമാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുമായി മമ്മൂക്കയെ നായകനാക്കി ഒരു ചിത്രം കഴിഞ്ഞ വര്‍ഷം പദ്ധതിയിട്ടിരുന്നു. അതിന്റെ ചര്‍ച്ചകള്‍ ബാംഗ്ലൂരില്‍ നടന്നുകൊണ്ടിരിയ്ക്കുകയായിരുന്നു...

ആ ചിത്രം ഉപേക്ഷിച്ചപ്പോള്‍

എന്നാല്‍ മമ്മൂക്കയെ നായകനാക്കി ഒരുക്കുന്ന ചിത്രം ഇപ്പോള്‍ സാധ്യമല്ല. അതിന് വേണ്ടി സെപ്റ്റംബര്‍ വരെ കാത്തിരിയ്ക്കണം. ആ തീരുമാനം എടുത്ത ശേഷം ബെംഗലൂരില്‍ നിന്ന് തിരിച്ചു വരവെയാണ് അങ്കമാലി ഡയറീസ് കിട്ടിയത്.

അങ്കമാലിയുടെ പിറവി

മമ്മൂട്ടി ചിത്രമല്ലെങ്കില്‍, എനിക്ക് ഉടനെ അടുത്ത ചിത്രം ചെയ്യണം.. അപ്പോഴാണ് ലിജോ പറഞ്ഞത് ചെമ്പന്‍ വിനോദിന്റെ കൈയ്യില്‍ ഒരു കഥയുണ്ടെന്ന്.. കഥ കേട്ടപ്പോള്‍ എനിക്കും വളരെ ഇഷ്ടമായി. ഇത് തന്നെ ചെയ്യാം എന്ന് തീരുമാനിച്ചു...

86 പുതുമുഖ താരങ്ങള്‍

സിനിമയ്ക്ക് എന്തെങ്കിലും പ്രത്യേകത ഉണ്ടായിരിക്കണം.. അതുകൊണ്ട് അഭിനേതാക്കളെല്ലാം പുതുമുഖ താരങ്ങളായിരിക്കണം എന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത് ഞാനാണ്. ഏറ്റവും നല്ല പിന്നണി പ്രവര്‍ത്തകരും 86 പുതുമുഖ താരങ്ങളുമായി അങ്കമാലി ഡയറീസ് പിറന്നത് അങ്ങനെയാണ് - വിജയ് ബാബു പറഞ്ഞു.

English summary
Vijay Babu about the very first step of Angamaly Diaries

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam