അനശ്വര നടന്‍ സത്യന്‍റെ ജീവിതം സിനിമയാവുന്നു! നായകനായി എത്തുന്നത് ഈ താരം! നായികയോ? കാണൂ!
ബയോപിക് ചിത്രങ്ങള്‍ക്ക് മികച്ച സ്വീകരണമാണ് ലഭിക്കാറുള്ളത്. അതാത് വ്യക്തികളെ വീണ്ടും സ്‌ക്രീനില്‍ പുനരവതരിപ്പിച്ച് കാണുമ്പോള്‍ ആരാധകര്‍ക്കും സന്തോഷമാണ്. അടുത്തിടെ നിരവധി ബയോപിക്കുകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. മലയാളത്തിന്റെ അനശസ്വര നടനായ സത്യന്‍ മാസ്റ്ററുടെ ജീവിതവും സിനിമയാവുന്നുവെന്നുള്ള വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. രതീഷ് രഘുനന്ദനാണ് ചിത്രമൊരുക്കുന്നത്. ജയസൂര്യയാണ് സത്യനായി സ്‌ക്രീനിലേക്കെത്തുന്നത്. തലസ്ഥാന നഗരിയില്‍ നടന്ന സത്യന്‍ അനുസ്മരണ ചടങ്ങിനിടയിലായിരുന്നു സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനവും നടന്നത്.
ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു സത്യന്‍. പ്രേക്ഷക മനസ്സില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നുണ്ട് അദ്ദേഹത്തിന്റെ അഭിനയവും കഥാപാത്രങ്ങളും. വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ബയോപിക് ചിത്രമെത്തുന്നുവെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. വിപി സത്യനെന്ന സ്‌പോര്‍ട്‌സ് താരമായി നിറഞ്ഞാടിയ ജയസൂര്യയുടെ കൈയ്യില്‍ ഈ വേഷവും ഭദ്രമായിരിക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. ഭാവപ്പകര്‍ച്ചയിലൂടെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്ന താരത്തിന്റെ കൈയ്യില്‍ ഈ വേഷവും സുരക്ഷിതമായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കെജി സന്തോഷ്, ബിടി അനില്‍ കുമാര്‍, രതീഷ് റഘുനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ജയസൂര്, വിജയ് ബാബു, ആന്‍ അഗസ്റ്റിന്‍ തുടങ്ങി നിരവധി പേരാണ് സത്യന്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയത്. 2 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിലൂടെ ആന്‍ അഗസ്റ്റിന്‍ തിരിച്ചെത്തുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ സോളോയിലായിരുന്നു താരം ഒടുവിലായി അഭിനയിച്ചത്.


Click it and Unblock the Notifications











