കോട്ടയം കുഞ്ഞച്ചന്‍ 2, ആട് 3, ഫ്രൈഡേ ഫിലിം ഹൗസിന്റെ അടുത്ത വമ്പന്‍ പ്രോജക്ട് വരുന്നു! നായകനാര്..?
മലയാളത്തില്‍ കഴിഞ്ഞ വര്‍ഷം പുതുമുഖങ്ങളെ മുന്‍നിര്‍ത്തി നിര്‍മ്മിച്ച സിനിമയായിരുന്നു അങ്കമാലി ഡയറീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആയിരുന്നു നിര്‍മ്മിച്ചിരുന്നത്. അതിന് ശേഷം ജയസൂര്യയെ നായകനാക്കി ആട് 2 വും കഴിഞ്ഞ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തിയിരുന്നു.
ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിച്ച രണ്ട് സിനിമകളും ഹിറ്റായതോടെ വീണ്ടും കിടിലന്‍ സിനിമകള്‍ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഇപ്പോഴിതാ.. വിജയ് ബാബു തന്നെ ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് തന്റെ പുതിയ സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം വിജയ് നടത്തിയിരിക്കുന്നത്.

ഫ്രൈഡേ ഫിലിം ഹൗസ്
മലയാള സിനിമയ്ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കിയ നിര്‍മാണ കമ്പനിയായിരുന്നു ഫ്രൈഡേ ഫിലിം ഹൗസ്. വിജയ് ബാബു, സാന്ദ്ര തോമസ് എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച നിര്‍മാണ കമ്പനി വ്യത്യസ്ത സിനിമകളായിരുന്നു നിര്‍മ്മിച്ചിരുന്നത്. വിജയ് ബാബുവും സാന്ദ്രയും തെറ്റി പിരിഞ്ഞതിന് ശേഷം നിലവില്‍ ഫ്രൈഡേ ഫിലിം ഹൗസ് വിജയ് ബാബുവിന്റെ കീഴിലാണ്. 'ഫ്രൈഡേ' എന്ന സിനിമയായിരുന്നു ഇവര്‍ നിര്‍മ്മിച്ച ആദ്യ സിനിമ. അതിന് ശേഷം പത്തോളം സിനിമകള്‍ നിര്‍മ്മിച്ചിരുന്നു.

ഹിറ്റ് സിനിമകള്‍
തുടക്കത്തില്‍ നിര്‍മ്മിച്ച സിനിമകളൊന്നും കാര്യമായി വിജയിച്ചിരുന്നില്ലെങ്കിലും ശ്രദ്ധിക്കപ്പെടുന്ന സിനിമകളായിരുന്നു. ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയിലൂടെയാണ് കമ്പനി ശ്രദ്ധേയമായത്. തിയറ്ററില്‍ പരാജയമായിരുന്നെങ്കിലും സിനിമയുടെ രണ്ടാം ഭാഗമെടുത്ത് ഞെട്ടിച്ചിരുന്നു. അതിനിടെ അടി കപ്പിയാരെ കൂട്ടമണി, എന്നിവയെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ എത്തിയ അങ്കമാലി ഡയറസീസ് സൂപ്പര്‍ ഹിറ്റായതോടെ ഫ്രൈഡേ ഫിലിം ഹൗസും വിജയിച്ചു.

പുതിയ സിനിമ
ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന പുതിയ സിനിമ വരാന്‍ പോവുകയാണ്. ജൂണ്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ജൂലൈ 11 മുതല്‍ ആരംഭിക്കുകയാണ്. അങ്കമാലി ഡയറീസ് പോലെ തന്നെ പുതിയ സിനിമയിലും പരിചയമുള്ള താരങ്ങള്‍ക്കൊപ്പം മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളായിരിക്കുമെന്നാണ് നിര്‍മാതാവ് വിജയ് ബാബു പറയുന്നത്. സിനിമയുടെ പ്രഖ്യാപനം നടത്തിയെങ്കിലും അതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും താരം പുറത്ത് വിട്ടിട്ടില്ല..
വിജയ് ബാബു പറയുന്നതിങ്ങനെ..
ഇക്കാലമത്രയും മികച്ച ഒരുപിടി ടെക്‌നീഷ്യന്‍സ് ഉള്‍പ്പെടെ നൂറില്‍പ്പരം പുതുമുഖങ്ങള്‍ക്ക് അവരുടെ ആദ്യ അവസരം നല്‍കിയ ഫ്രൈഡേ ഫിലിം ഹൗസ് ഞങ്ങളുടെ പത്താമത്തെ പ്രോജക്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ അഭിമാനത്തോടെ നിങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുകയാണ്. 'ജൂണ്‍' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലും പരിചിതമായ നിങ്ങളുടെ പ്രിയതാരങ്ങളോടൊപ്പം, ഒരുപിടി പ്രതിഭാധനരായ പുതുമുഖങ്ങളെക്കൂടി മലയാളസിനിമയ്ക്ക് ഞങ്ങള്‍ സംഭാവന ചെയ്യുകയാണ്. സമാന്തരമായി പതിനൊന്നാമത്തെ പ്രോജക്ട് ഉടനെതന്നെ ആരംഭിക്കുന്നതും തുടര്‍ന്ന് നിങ്ങള്‍ക്ക് അറിവുള്ളതുപോലെ കോട്ടയം കുഞ്ഞച്ചന്‍ 2, ആട് 3 എന്നീ പ്രോജക്ടുകളും ഉണ്ടായിരിക്കുന്നതാണ്. ഏറെ സര്‍പ്രൈസുകളുളള 'ജൂണ്‍' ജൂലൈ 11 മുതല്‍ ഷൂട്ടിംഗ് ആരംഭിക്കുകയാണ്. എക്കാലത്തേയും പോലെ ഏവരുടെയും സ്‌നേഹ സഹകരണങ്ങളും, പ്രാര്‍ത്ഥനകളും ഞങ്ങള്‍ക്കൊപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു..

വരാനിരിക്കുന്ന സിനിമകള്‍
ആട് 2 വിന് ശേഷം രണ്ട് ബിഗ് പ്രോജക്ടുകളായിരുന്നു ഫ്രൈഡേ ഫിലിം ഹൗസ് അനൗണ്‍സ് ചെയ്തിരുന്നത്. മമ്മൂട്ടിയെ നായകനാക്കി കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വരികയാണ്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് കോട്ടയം കുഞ്ഞച്ചന്‍ 2 എന്നാണ് പേരിട്ടിരിക്കുന്നത്. അതിന് ശേഷമായിരിക്കും ജയസൂര്യയുടെ ആട് 3 വരുന്നത്. ആടിന്റെ മൂന്നാം ഭാഗം ത്രിഡിയിലാണ് നിര്‍മ്മിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.


Click it and Unblock the Notifications











