മിസ്റ്റര്‍ ഫ്രോഡ്: വിജയ് ബാബു സന്തോഷത്തില്‍

By Lakshmi

മലയാളസിനിമയിലെ ന്യൂ ജനറേഷന്‍ നടനും നിര്‍മ്മാതാവുമാണ് വിജയ് ബാബൂ. സംവിധായകന്‍ ജൂനിയര്‍ ലാല്‍ ഒരുക്കിയ ഹണീ ബീ പോലുള്ള ചിത്രങ്ങളിലൂടെയും ഒപ്പം നിര്‍മ്മാണ രംഗത്തും സജീവമാണ് വിജയ് ബാബുവിപ്പോള്‍. ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രമൊരുക്കിയ സാന്ദ്രതോമസ്-വിജയ്ബാബൂ കൂട്ടുകെട്ടില്‍ നിന്നും ഇനിയും ഒരുപാട് ചിത്രങ്ങള്‍ വരാനിരിക്കുന്നുണ്ട്.

നേരത്തേ അഭിനയം ഒരു ഹോബിയായി മാത്രം കണ്ടിരുന്ന വിജയ് ഇപ്പോള്‍ അതിനെ സമീപിയ്ക്കന്നത് വളരെ ഗൗരവത്തോടെയാണ്. സൂപ്പര്‍താരം മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് വിജയ് ഇപ്പോള്‍. മോഹന്‍ലാലിന്റെ പുത്തന്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡിലാണ് വിജയ് ഇപ്പോള്‍ അഭിനയിക്കുന്നത്. കഴിഞ്ഞദിവസം മിസ്റ്റര്‍ ഫ്രോഡിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തകാര്യം വിജയ് ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

Vijay Babu


മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അദ്ദേഹത്തെ ഏറെ സ്‌നേഹിക്കുന്ന ഞാന്‍ അദ്ദേഹത്തെപ്പോലെ ആകണമെന്നുകൂടി ആഗ്രഹിക്കുന്നയാളാണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ പോകുന്നതില്‍ ഞാന്‍ എക്‌സൈറ്റഡാണോ ടെന്‍ഷനിലാണോയെന്ന് എനിയ്ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ല. മിസ്റ്റര്‍ ഫ്രോഡില്‍ അവസരം തന്നെ ഉണ്ണിയേട്ടന്(ബി ഉണ്ണകൃഷ്ണന്‍) ഞാന്‍ നന്ദി പറയുന്നു- ഇങ്ങനെയാണ് വിജയുടെ ഫേസ്ബുക്ക് സ്റ്റാറ്റസ്.

മിസ്റ്റര്‍ ഫ്രോഡ് കൂടാതെ വിജയ് ബാബു അഭിനയിക്കുന്ന പുതിയ ചിത്രങ്ങള്‍ എന്റേതല്ലാത്ത കാരണത്താല്‍, കല്യാണം തുടങ്ങിയവയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X