റിലീസിനൊരുങ്ങി വിജയ് ബാബു ചിത്രം ഒരു വടക്കന്‍ പെണ്ണ്! ജനുവരി 31 ന്...
വിജയ് ബാബുവിനെ നായകനാക്കി ഇര്‍ഷാദ് ഹമീദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമായ ''ഒരു വടക്കന്‍ പെണ്ണ്'' പ്രദര്‍ശനത്തിനെത്തുന്നു. ജനുവരി 31 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. തുളസി സുന്ദരിയാണ്. അവളുടെ ജീവിതയാത്രയില്‍ കടന്നുവരുന്ന മൂന്ന് പുരുഷന്മാര്‍ സൃഷ്ടിക്കുന്ന ചലനങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

വിജയ് ബാബു, ഗാഥ, ശ്രീജിത്ത് രവി, ഇര്‍ഷാദ്, സോനാനായര്‍, അഞ്ജലി നായര്‍, അജയഘോഷ്, ഐശ്വര്യ, നിന്‍സി സേവ്യര്‍, മനീഷ ജയ്‌സിംഗ്, ആറ്റുകാല്‍ തമ്പി, അശോകന്‍ പാരിപ്പള്ളി, സുമേഷ് തച്ചനാടന്‍, രഞ്ജിത്ത് തോന്നയ്ക്കല്‍ (കുഞ്ഞുമോന്‍), ശ്യാം ചാത്തനൂര്‍, അനില്‍കുമാര്‍ കൂവളശ്ശേരി, മനു ചിറയിന്‍കീഴ്, ഷാജി തോന്നയ്ക്കല്‍, വിനോദ് നമ്പൂതിരി, പോങ്ങുംമൂട് രാധാകൃഷ്ണന്‍, രാമചന്ദ്രന്‍ നായര്‍, മാസ്റ്റര്‍ ആര്യന്‍, ബേബി ഇറം, ബേബി നവമി തുടങ്ങിയവര്‍ കഥാപാത്രങ്ങളാകുന്നു.
ജാംസ് ഫിലിം ഹൗസിന്റ ബാവനറിൽ ഇര്‍ഷാദ് ഹമീദ് രചനയു സംവിധാനവും ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് റെമി റഹ്മാനാണ്. ഛായാഗ്രഹണം - ഹാരിസ് അബ്ദുള്ള, ഗാനരചന - രാജീവ് ആലുങ്കല്‍, എസ്.എസ്. ബിജു, വിജയന്‍ വേളമാനൂര്‍, സംഗീതം - അജയ് സരിഗമ, ബിനു ചാത്തനൂര്‍, ആലാപനം - ജി. വേണുഗോപാല്‍, ജാസി ഗിഫ്റ്റ്, സരിത രാജീവ്, അര്‍ച്ചന പ്രകാശ്, പശ്ചാത്തല സംഗീതം - തേജ് മെര്‍വിന്‍, എഡിറ്റര്‍ - ബാബു രാജ്, കഥ - എല്‍. ശ്രീകാന്തന്‍, സഹസംവിധാനം - സജിത്ത്‌ലാല്‍, സംവിധാനസഹായികള്‍ - ജെയ്‌സ്, മിനി, ടോമി, ധനേഷ് കൃഷ്ണ, മാര്‍ക്കറ്റിംഗ് - അസിം കോട്ടൂര്‍, ഡിസൈന്‍സ് - മനു ഡാവിഞ്ചി, അനുജിത്ത് രാജശേഖരന്‍, പിആര്‍ഓ - അജയ് തുണ്ടത്തില്‍.


Click it and Unblock the Notifications











