»   » ഫ്രൈഡേ ഫിലിംസ് തുടരും, സാന്ദ്ര തന്റെ സുഹൃത്തും പാര്‍ട്ടണറുമായിരിക്കുമെന്ന് വിജയ് ബാബു!

ഫ്രൈഡേ ഫിലിംസ് തുടരും, സാന്ദ്ര തന്റെ സുഹൃത്തും പാര്‍ട്ടണറുമായിരിക്കുമെന്ന് വിജയ് ബാബു!

Posted By: Sanviya
Subscribe to Filmibeat Malayalam

ഫ്രൈഡേ ഫിലിംസിന്റെ ഉടമകളും സുഹൃത്തുക്കളുമായ വിജയ് ബാബുവും സാന്ദ്ര തോമസും തമ്മിലുണ്ടായ വഴക്ക് അവസാനിച്ചു. സാന്ദ്ര തോമസ് തന്നെയാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നം അവസാനിച്ചതായി ഫേസ്ബുക്കിലൂടെ പറഞ്ഞത്. സുഹൃത്തുക്കള്‍ എന്ന നടിച്ച് കൂടെ നിന്നവരാണ് പ്രശ്‌നം ഇത്രയും വലുതാക്കിയതെന്നും സാന്ദ്ര തോമസ് പറഞ്ഞു.

ഇപ്പോഴിതാ സാന്ദ്ര തോമസിന് പിന്നാലെ വിജയ് ബാബുവും ഫ്രൈഡേ ഫിലിംസ് ബാനറിന്റെ പ്രശ്‌നത്തെ കുറിച്ച് പ്രതികരിക്കുന്നു. പ്രശ്‌നം പൂര്‍ണമായും അവസാനിച്ചെന്നും ചൊവ്വാഴ്ച തുടങ്ങിയ പ്രശ്‌നം വെള്ളിയാഴ്ച തന്നെ അവസാനിച്ചെന്നും വിജയ് ബാബു വ്യക്തമാക്കി.

ഫ്രൈഡേ ഫിലിംസിന്റെ ഭാവി

ഫ്രൈഡേ ഫിലിംസ് തുടരുമെന്നും സാന്ദ്ര എന്നും തന്റെ സുഹൃത്തും പാര്‍ട്ടണറുമായിരിക്കുമെന്നും വിജയ് ബാബു പറഞ്ഞു.

ഒരിക്കലും പൊറുക്കില്ല

ഒരു ചെറിയ പ്രശ്‌നം ഇത്രത്തോളം ഊതി വീര്‍പ്പിച്ച് വലുതാക്കിയ ചിലരോട് ഒരിക്കലും ഞങ്ങള്‍ പൊറുക്കില്ലെന്നും വിജയ് ബാബു പറഞ്ഞു.

സുഹൃത്തുക്കള്‍ക്കിടയില്‍

തനിക്കും വിജയ് ബാബുവിനും ഇടയില്‍ ഉണ്ടായത് സുഹൃത്തുക്കള്‍ ഇടയില്‍ മാത്രമായ ഉണ്ടായ വഴക്കാണ്. അത് ഞങ്ങള്‍ സമാധാനപരമായി പരിഹരിച്ചെന്നുമാണ് സാന്ദ്ര തോമസ് പറഞ്ഞത്.

സാന്ദ്ര തോമസിന്റെ പരാതി

വിജയ് ബാബു തന്റെ സ്വത്തും പണവും തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞാണ് സാന്ദ്ര തോമസ് പോലീസില്‍ പരാതി നല്‍കിയത്. ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തില്‍ വിജയ് ബാബു സാന്ദ്രയെ മര്‍ദ്ദിച്ചുവെന്നും വാര്‍ത്തകളുണ്ടായിരുന്നു.

English summary
Vijay Babu responds frieday film issue.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam