മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടോ? വിജയ് ബാബുവിന്റെ മറുപടി കാണാം

By Midhun Raj

നടനായും നിര്‍മ്മാതാവായും മലയാള സിനിമയില്‍ തിളങ്ങിയ താരങ്ങളില്‍ ഒരാളാണ് വിജയ് ബാബു. ആട് സീരിസ്, നീന, ഫിലിപ്പ്‌സ് ആന്‍ഡ് മങ്കിപ്പെന്‍ പോലുളള സിനിമകളിലൂടെയാണ് നടന്‍ തിളങ്ങിയത്. അഭിനയത്തിനൊപ്പം നിര്‍മ്മാതാവായും തിളങ്ങി താരം. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിലാണ് വിജയ് ബാബു സിനിമകള്‍ നിര്‍മ്മിക്കാറുളളത്. നടന്റെ ഈ ബാനറില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. അതേസമയം സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടോ എന്ന ചോദ്യത്തിന് നടന്‍ നല്‍കിയ മറുപടി വൈറലായിരുന്നു.

vijaybabu-

സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ലെറ്റ്‌സ് ഇന്റര്‍വ്യൂ എന്ന പ്രോഗ്രാമിലൂടെയായിരുന്നു പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കുളള മറുപടിയുമായി നടനും നിര്‍മ്മാതാവും കൂടിയായ വിജയ് ബാബു എത്തിയത്. കാസ്റ്റിംഗ് കൗച്ച് എന്ന വാക്ക് എങ്ങനെ ഉണ്ടായി എന്ന് എനിക്കറിയില്ലെന്ന് നടന്‍ പറയുന്നു. എന്നാല്‍ സിനിമാ മേഖലയില്‍ മാത്രമല്ല എല്ലാ മേഖലയിലും ഇത്തരം പരിപാടികള്‍ ഉണ്ട്. ഒരു കാര്യം നേടാന്‍ വേണ്ടി പെണ്‍കുട്ടികളോട് വഴങ്ങി കൊടുക്കുവാന്‍ പറയുന്നത് എല്ലാ മേഖലയിലും നടക്കുന്നുണ്ട്.

ഞാന്‍ പല മേഖലകളിലും ജോലി ചെയ്തിട്ടുണ്ട്. അവിടെയെല്ലാം ഇത്തരം കാര്യങ്ങള്‍ നടക്കുന്നതായുളള വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. ഇതില്‍ ഒന്നേ പറയാനുളളൂ. നിങ്ങള്‍ സ്വയം സംരക്ഷിക്കുക. പരിപാടിയില്‍ വിജയ് ബാബു തുറന്നുപറഞ്ഞു. അതേസമയം കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സൂഫിയും സുജാതയും എന്ന ചിത്രമാണ് വിജയ് ബാബുവിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഒടിടി പ്ലാറ്റ്‌ഫോം വഴി എത്തിയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജയസൂര്യ, അദിഥി റാവു ഹൈദരി, ദേവ് മോഹന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

Recommended Video

Master Movie Review Malayalam | Vijay | Vijay Sethupathy | Filmibeat Malayalam

ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം

Read more about: vijay babu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X