twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വെളുത്തു മെലിഞ്ഞ സുന്ദരനെ വേണം! വിജയ് ബാബുവിന്റെ പരസ്യത്തിന് ഇനി കേള്‍ക്കാന്‍ ബാക്കിയൊന്നുമില്ല!!

    |

    മലയാളത്തില്‍ ഹിറ്റ് സിനിമകളുമായി വിജയ് ബാബുവിന്റെ കീഴിലുള്ള ഫ്രൈഡേ ഫിലിംസ് വിസ്മയമായി കൊണ്ടിരിക്കുകയാണ്. ആട് 2 ആയിരുന്നു അവസാനം ഫ്രൈഡേ ഫിലിംസ് നിര്‍മ്മിച്ച സിനിമ. ഇനി ആടിന് മൂന്നാം ഭാഗവും മമ്മൂട്ടിയെ നായകനാക്കി കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗവും നിര്‍മ്മിക്കുന്നത് ഫ്രൈഡേ ഫിലിംസ് ആണ്.

    ബഡായി ബംഗ്ലാവിലെ മണ്ടത്തി ആര്യയല്ല, അതിനപ്പുറം ഒരാളുണ്ട്! ആരാധകര്‍ അത് മനസിലാക്കണമെന്ന് ആര്യ!!ബഡായി ബംഗ്ലാവിലെ മണ്ടത്തി ആര്യയല്ല, അതിനപ്പുറം ഒരാളുണ്ട്! ആരാധകര്‍ അത് മനസിലാക്കണമെന്ന് ആര്യ!!

    ഇപ്പോള്‍ സോഷ്യല്‍ മീഡിയയയുടെ പ്രധാന ചര്‍ച്ചകളിലൊന്ന് ഫ്രൈഡേ ഫിലിംസ് അടുത്തതായി നിര്‍മ്മിക്കാന്‍ പോവുന്ന സിനിമയുടെ കാസ്റ്റിംഗ് കോളിനെ പറ്റിയാണ്. അതില്‍ വെളുത്തു മെലിഞ്ഞ സുന്ദരനെ വേണമെന്ന് പറഞ്ഞതായിരുന്നു പ്രശ്‌നമായത്. വിജയ് ബാബുവിന്റെ പോസ്റ്റിനും അജു വര്‍ഗീസിന്റെ പോസ്റ്റിനും നിരവധി ആളുകളാണ് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.

    ഷാജിയേട്ടനെ പറ്റിച്ചതാണോ? രജനികാന്തിന്റെ ബ്രഹ്മാണ്ഡ സിനിമ വിതരണം ചെയ്യുന്നത് മിനി സ്റ്റുഡിയോ!ഷാജിയേട്ടനെ പറ്റിച്ചതാണോ? രജനികാന്തിന്റെ ബ്രഹ്മാണ്ഡ സിനിമ വിതരണം ചെയ്യുന്നത് മിനി സ്റ്റുഡിയോ!

    ഫ്രൈഡേ ഫിലിംസ്

    ഫ്രൈഡേ ഫിലിംസ്

    നടന്‍ വിജയ് ബാബുവിന്റെ കീഴിലുള്ള ഫ്രൈഡേ ഫിലിംസ് നിരവധി സിനിമകളുമായി വരാന്‍ പോവുകയാണ്. അതിനിടെ പുതിയ സിനിമയുടെ കാസ്റ്റിംഗ് കോള്‍ വിവാദങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്. വകൈാതെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലേക്ക് ഫ്രൈഡേ ഫിലിം ഹൗസ് പുതുമുഖങ്ങളെ/നവാഗതരെ ക്ഷണിക്കുന്നു. ഘട്ടം ഘട്ടമായിട്ടുള്ള ഓഡീഷനില്‍ ആദ്യം അപേക്ഷിക്കേണ്ടത് പത്തനംതിട്ട, കോട്ടയം, എറണാകുളം, എന്നീ ജില്ലകളില്‍ നിന്ന് മാത്രമുള്ള 17 നും 26 നും ഇടയില്‍ പ്രയമുള്ള കൗമാരക്കാരും യുവതി-യുവാക്കളുമാണ്. എന്നായിരുന്നു ആദ്യം കാസ്റ്റിംഗ് പരസ്യം പുറത്ത് വിട്ടത്.

    കാസ്റ്റിംഗ് പരസ്യം

    തൊട്ടടുത്ത ദിവസം ഫ്രൈഡേ ഫിലിം ഹൗസിന്റെ അടുത്ത സിനിമയിലേക്ക് നായകനെ തേടുന്നു. 20 നും 27 നും ഇടയില്‍ പ്രായമുള്ള വെളുത്ത് മെലിഞ്ഞ സുന്ദരന്‍, കേരളത്തിന് പുറത്ത് പഠിച്ച് വളര്‍ന്ന മലയാളിയുടെ എടുപ്പും നടപ്പും വര്‍ത്തമാനവുമുള്ള ആളെ വേണമെന്നുമായിരുന്നു പരസ്യം. മെലിഞ്ഞ സുന്ദരന്‍ എന്ന വാക്കായിരുന്നു ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. ഇത് നമ്മുടെ സമുഹത്തില്‍ നിലനില്‍ക്കുന്ന വര്‍ണവിവേചനത്തിന്റെ പ്രതിഫലനമാണെന്നും, കറുപ്പ് നിറം മോശമാണോ എന്നുമൊക്കെയായിരുന്നു പലരും പറഞ്ഞിരുന്നത്.

     പ്രതികരണവുമായി വിജയ്

    പ്രതികരണവുമായി വിജയ്

    ഈ വിഷയത്തില്‍ പ്രതികരണവുമായി വിജയ് ബാബു തന്നെ എത്തിയിരിക്കുകയാണ്. ഇത് തീര്‍ത്തും പരിഹാസജനകമാണ്. ഞാന്‍ നിര്‍മ്മിക്കുന്ന സിനിമയിലെ ഒരു കഥപാത്രമാണത്. അതേ സിനിമയിലെ ഇരുപത്തിയഞ്ചോളം പുതുമുഖ താരങ്ങളുണ്ട്. ഈ കഥാപാത്രം മാത്രമല്ല മറ്റ് ഇരുപത്തിയഞ്ച് പേരെയും ഇനിയും കണ്ടെത്തേണ്ടതുണ്ട്. ഇപ്പോള്‍ ആവശ്യമായ കഥാപാത്രത്തിന് വേണ്ട പ്രത്യേകതകളെ കുറിച്ചാണ് ആ കാസ്റ്റിംഗ് കോളില്‍ പറഞ്ഞിരിക്കുന്നത്.

    ഷൂട്ട് വേഗം തുടങ്ങണം..

    ഷൂട്ട് വേഗം തുടങ്ങണം..

    വിദേശത്ത് ജനിച്ച് വളര്‍ന്ന ഒരു സുമുഖനായ യുവാവ്. ഷൂട്ട് എത്രയും വേഗം തുടങ്ങനാണ് ഇങ്ങനെയൊരു കൃത്യമായ കാസ്റ്റിംഗ് കോള്‍ പോസ്റ്റ് ചെയ്തതെന്നും വിജയ് പറയുന്നു. ഇക്കാര്യത്തില്‍ ഞാനിപ്പോഴും ഉറച്ച് നില്‍ക്കുകയാണ്. ഞങ്ങള്‍ക്ക് വേണ്ടത് സുന്ദരനും മിടുക്കനുമായ വിദേശത്ത് പഠിച്ച് വളര്‍ന്ന ആളുടെ നടപ്പും വര്‍ത്തമാനവുമുള്ള നടനെയാണെന്ന് വിജയ് പറയുന്നു.

      സപ്പോര്‍ട്ടുമുണ്ട്...

    സപ്പോര്‍ട്ടുമുണ്ട്...

    25-ഓളം പുതുമുഖങ്ങളെ സിനിമയിലെടുക്കുന്നതിനെ കുറിച്ച് വിജയ് ആദ്യം ഷെയര്‍ ചെയ്ത പോസ്റ്ററിനെ ആരും കണ്ടില്ലെന്ന് തോന്നുന്നു. സോഷ്യല്‍ മീഡിയയിലൂടെ പലരും വിജയ് ബാബുവിനെയും സിനിമയുടെ പരസ്യത്തിനെയും വിമര്‍ശിക്കുമ്പോള്‍ പിന്തുണയുമായി ചിലരുണ്ട്. ഒരു കഥാപാത്രതിന് ആവശ്യമായ കാര്യമാണ് ആവശ്യപ്പെട്ടതെന്നാണ് ഇക്കൂട്ടരും പറയുന്നത്. കറുപ്പ് മോശമാണെന്നോ അല്ലെങ്കില്‍ കറുത്തവര്‍ സുന്ദരന്മാര്‍ അല്ലെന്നും പറയുന്നത് അവരവരുടെ മനസിലുള്ള വിവേചനമാണെന്നും ചിലര്‍ ചൂണ്ടി കാണിക്കുന്നു. താന്‍ പ്രഖ്യാപിച്ച കാര്യത്തില്‍ നിന്നും ഒരു മാറ്റവുമില്ലെന്ന് വിജയ് പറഞ്ഞതോടെ ഇക്കാര്യത്തില്‍ ഒരു ശാന്തത വന്നിരിക്കുകയാണ്.

    English summary
    Vijay Babu's casting call facing criticism on social media for alleged racism
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X