എന്നാ പിന്നെ ഇന്നു തന്നെ പറഞ്ഞേക്കാം ആട് 3 വരും! വിജയ് ബാബുവിന്റെ പോസ്റ്റ് വൈറല്‍! കാണൂ

By Midhun Raj

Recommended Video

ആട് 3 വരുന്നു

മലയാള സിനിമാ പ്രേമികള്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ ചിത്രമായിരുന്നു ആട് സീരീസ്. സിനിമയുടെ ആദ്യ രണ്ടു ഭാഗങ്ങളും പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയിരുന്നു. ആദ്യ ഭാഗം തിയ്യേറ്ററുകളില്‍ പരാജയമായിരുന്നെങ്കിലും ഡിവിഡി ഇറങ്ങിയ ശേഷം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ജയസൂര്യയുടെ കരിയറില്‍ തന്നെ വഴിത്തിരിവായി മാറിയ കഥാപാത്രമായിരുന്നു ചിത്രത്തിലെ ഷാജി പാപ്പന്‍.

സിനിമയില്‍ ജയസൂര്യയ്‌ക്കൊപ്പം എത്തിയ മറ്റു താരങ്ങളും ശ്രദ്ധേയ പ്രകടനമായിരുന്നു നടത്തിയത്. ആടിന്റെ രണ്ടാം ഭാഗം ബോക്‌സ് ഓഫീസില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം കളക്ഷന്റെ കാര്യത്തിലും ചിത്രം നേട്ടമുണ്ടാക്കി. ആട് 2വിനു പിന്നാലെ ആട് 3 വരുമെന്നും അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ചുളള നിര്‍മ്മാതാവ്‌ വിജയ് ബാബുവിന്റെ പോസ്റ്റ് വൈറലായിരിക്കുകയാണ്.

ഷാജി പാപ്പനും പിളേളരും

ഷാജി പാപ്പനും പിളേളരും

മിഥുന്‍ മാനുവലിന്റ സംവിധാനത്തില്‍ 2015ലായിരുന്നു ആടിന്റെ ആദ്യ ഭാഗം ഇറങ്ങിയിരുന്നത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ പരാജയപ്പെടുകയാണ് ഉണ്ടായത്. പ്രതീക്ഷിച്ചതു പോലെയാരു ഒരു വിജയം കൈവരിക്കാന്‍ സിനിമയ്ക്ക് സാധിച്ചില്ല. എന്നാല്‍ ഡിവിഡി ഇറങ്ങിയതുമുതല്‍ ചിത്രം അങ്ങ് തരംഗമായി മാറുകയായിരുന്നു. ഡിവിഡി വില്‍പ്പനയിലൂടെ വലിയ ലാഭം ഉണ്ടാക്കാന്‍ അണിയറക്കാര്‍ സാധിച്ചു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസുമായിരുന്നു ചിത്രം നിര്‍മ്മിച്ചത്.

ആട് 2വിന്റെ വിജയം

ആട് 2വിന്റെ വിജയം

ആദ്യ ഭാഗം റിലീസ് ചെയ്ത് മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആടിന് രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ എത്തിയിരുന്നത്. സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയമാകുകയും ചെയ്തു. ഷാജി പാപ്പനായി മിന്നുന്ന പ്രകടനമാണ് ചിത്രത്തില്‍ ജയസൂര്യ നടത്തിയത്. ജയസൂര്യക്കൊപ്പം ധര്‍മ്മജന്‍ ബോള്‍ഗാട്ടി,സൈജു കുറുപ്പ്,ഭഗത് മാനുവല്‍,സണ്ണി വെയ്ന്‍ വിനായകന്‍,വിജയ് ബാബു,തുടങ്ങിയവരും ശ്രദ്ധേയ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

പുതിയൊരു കഥാപശ്ചാത്തലത്തില്‍

പുതിയൊരു കഥാപശ്ചാത്തലത്തില്‍

അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചതിലും വലിയ വിജയമായിരുന്നു ചിത്രം തിയ്യേറ്ററുകളില്‍നിന്നും സ്വന്തമാക്കിയിരുന്നത്. പുതിയൊരു കഥാപശ്ചാത്തലത്തില്‍ ഒരുക്കിയ ആട് 2വില്‍ ഷാന്‍ റഹ്മാന്‍ ഒരുക്കിയ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2017 ഡിസംബര്‍ 22നായിരുന്നു ആടിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്തിരുന്നത്. ആട് 2വിന്റെ വലിയ വിജയത്തെ തുടര്‍ന്ന് ആട് 3യും വേണമെന്ന അഭ്യര്‍ത്ഥന അധിക പേരും നടത്തിയിരുന്നു.

ആട് 3

ആട് 3

എല്ലാത്തിനുമൊടുവിലാണ് അടുത്തിടെ ചിത്രത്തിന് മൂന്നാം ഭാഗം വരുമെന്ന സൂചന അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരുന്നത്. ആട് 2വിന്റെ വിജയാഘോഷ വേളയിലായിരുന്നു ഈ സുപ്രധാന പ്രഖ്യാപനം നടത്തിയിരുന്നത്. ആട് 2വിന്റെ നൂറാം ദിന വിജയാഘോഷ ചടങ്ങില്‍ മൂന്നാം ഭാഗം വരുമെന്ന് അറിയിച്ചുകൊണ്ടുളള ടൈറ്റില്‍ പോസ്റ്റര്‍ ലോഞ്ച് ചെയ്തിരുന്നു.

വിജയ് ബാബു പറഞ്ഞത്

വിജയ് ബാബു പറഞ്ഞത്

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പറഞ്ഞുകൊണ്ടുളള നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. ആടിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത് ഫെബ്രുവരി ആറിനായിരുന്നുവെന്ന് വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു. ഈ ദിവസം തന്നെയാണ് ആടിന്റെ രണ്ടാം ഭാഗവും ഞങ്ങള്‍ തീരുമാനിച്ചത്. എന്നാ ഇന്നു തന്നെ പറഞ്ഞേക്കാം ആട് 3 വരും വിജയ് ബാബു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പോസ്റ്റ് കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X