»   » വിജയ് ബാബു-സാന്ദ്ര തോമസ് തര്‍ക്കം, ഫ്രൈഡേ ഫിലിം ഹൗസിന്റെ ഭാവി എന്താകും?

വിജയ് ബാബു-സാന്ദ്ര തോമസ് തര്‍ക്കം, ഫ്രൈഡേ ഫിലിം ഹൗസിന്റെ ഭാവി എന്താകും?

By: Sanviya
Subscribe to Filmibeat Malayalam

സിനിമാ താരങ്ങളായ വിജയ് ബാബുവും സാന്ദ്ര തോമസും തെറ്റി പിരിഞ്ഞത് പ്രേക്ഷകരെ ഞെട്ടിക്കുന്നതായിരുന്നു. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരും തെറ്റിപിരിഞ്ഞത്.

സാന്ദ്ര തോമസും ഭര്‍ത്താവും ചേര്‍ന്ന് വിജയ് ബാബുവിന്റെ പേരില്‍ പോലീസില്‍ പരാതിയും നല്‍കി. സാന്ദ്ര തോമസിനെ വിജയ് ബാബു മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.

എന്തായാലും ഇരുവരുടെയും പിണക്കം കാരണം ഫ്രൈഡേ ഫിലിം ഹൗസിന്റെ ഭാവി എന്താകുമെന്നും സുഹൃത്തുക്കളും നിരാശയിലാണ്.

നിര്‍മ്മാണം

ആട് ഒരു ഭീകര ജീവിയാണ്, അടി കപ്യാരെ കൂട്ടമണി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചത് ഫ്രൈഡേ ഫിലിംസായിരുന്നു. പുതിയ പ്രോജക്ടുകളും ചിത്രം ഫ്രൈഡേ ഫിലിം ഹൗസ് ഏറ്റെടുത്തിട്ടുണ്ട്.

സാന്ദ്ര തോമസ് ആശുപത്രിയില്‍

വിജയ് ബാബുവിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സാന്ദ്ര തോമസിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാന്ദ്ര തോമസ് ഫ്രൈഡേ ഓഫീസ് സന്ദര്‍ശിച്ച് ഉടന്‍ തന്നെ കമ്പിനിയുടെ പിളര്‍പ്പ് ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

സ്വന്ത് തട്ടിയെടുത്തു

ഫ്രൈഡേ ഫിലിംസിന്റെ ഉടമസ്ഥതയെ ചൊല്ലിയാണ് തര്‍ക്കം. വിജയ് ബാബു തന്റെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാണ് നടിയും നിര്‍മാതാവുമായി സാന്ദ്ര തോമസ് എറണാകുളം പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

വിതരണാവകാശം

വിജയ് യുടെ തെറി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തത് ഫ്രൈഡേ ഫിലിം ഹൗസായിരുന്നു.

English summary
Vijay Babu-Sandra Thomas Dispute: What's The Future Of Friday Film House?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam