»   » ആട്2 ചിത്രീകരണത്തിനിടയില്‍ വിനായകന് അപകടം പറ്റിയിരുന്നു: വിജയ് ബാബു!

ആട്2 ചിത്രീകരണത്തിനിടയില്‍ വിനായകന് അപകടം പറ്റിയിരുന്നു: വിജയ് ബാബു!

Posted By:
Subscribe to Filmibeat Malayalam

ക്രിസ്മസ് റിലീസായെത്തിയ ആട്2 മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രമായ ആട്2 വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചത്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ വിനായകന് അപകടം സംഭവിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടയിലാണ് വിജയ് ബാബു കാര്യങ്ങള്‍ വിശദീകരിച്ചത്.

ഹോട്ടലിന് നേരെ ബോംബെറിഞ്ഞ് വിനായകനും കൂട്ടുകാരും നടന്നുവരുന്ന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഡ്യൂഡ് എന്ന കഥാപാത്രത്തെയാണ് വിനായകന്‍ അവതരിപ്പിച്ചത്. ബോംബെറിഞ്ഞതിന് ശേഷം സ്ലോ മോഷനില്‍ നടന്നുവരുന്ന രംഗമായിരുന്നു ചിത്രീകരിക്കുന്നത്. വിനായകന്‍ ബോംബ് പുറകിലോട്ടെറിഞ്ഞതിന് ശേഷം നടന്നു വരുന്ന രംഗമായിരുന്നു. പ്രതീക്ഷിക്കാത്ത തരത്തില്‍ ബോബംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

AAdu2

വിനായകന്റെ ജീപ്പിനടുത്തുവരെ തീ എത്തിയിരുന്നു. വിനായകന്റെ തലയുടെ പിന്‍ഭാഗം ചൂടായിരുന്നു. രണ്ട് ബക്കറ്റ് വെള്ളമെടുത്ത് ഒഴിച്ചതിന് ശേഷമാണ് ചൂട് കുറഞ്ഞത്. സെറ്റില്‍ അപകടമുണ്ടാവുന്നതാണ് ഏറെ പേടിയുള്ള കാര്യം. നിര്‍മ്മാതാവെന്ന നിലയില്‍ തന്നെ ഏറെ പേടിപ്പിക്കുന്ന കാര്യവും ഇതാണ്.

English summary
Vijay Babu talking about Aadu2 shooting memmories.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X