സാന്ദ്രയും വിജയ്‌യും 'കല്യാണ'ത്തിനൊരുങ്ങുന്നു
നിര്‍മാതാക്കളായ സാന്ദ്രത്തോമസും വിജയ് ബാബുവും കല്യാണത്തിനൊരുങ്ങുന്നു എന്ന് കേട്ട് ആരും ഞെട്ടണ്ട്. ഇരുവരും ഒന്നിച്ച് നിര്‍മിക്കാനൊരുങ്ങുന്ന കല്യാണം എന്ന ചിത്രത്തിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്.
ആമേന്‍ എന്ന ചിത്രത്തിലൂടെ മാജിക്കല്‍ റിയലിസത്തിന്റെ സാധ്യതകള്‍ മലയാള സിനിമയില്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ ലിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കല്യാണം. ഫ്രൈഡേ ഫിലിംസിന്റെ ബാനറിലാണ് ഇരുവരും ചിത്രം നിര്‍മിക്കുന്നത്. സാന്ദ്രയും വിജയ് യും ഒന്നിച്ച് നിര്‍മിച്ച ഫിലിപ്പ് ആന്റ് ദി മങ്കിപെന്‍ എന്ന ചിത്രം മികച്ച അഭിപ്രായങ്ങള്‍ തേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ ഒരു കഥാപാത്രത്തെയും വിജയ് അവതരിപ്പിച്ചിട്ടുണ്ട്.

ഇരുവരും വീണ്ടും ഒന്നിക്കുന്ന കല്യാണത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. ലിജോ സംവിധാനം ചെയ്യുന്ന കല്യാണം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും നിര്‍മാണ മേഖലയില്‍ ഒന്നിക്കുന്നു എന്ന വാര്‍ത്ത ഫ്രൈ ഡേ ഫിലിം ഹൗസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. മോഹന്‍ലാലും മുകേഷും വീണ്ടും ഒന്നിക്കുന്ന പെരുച്ചാഴി എന്ന ചിത്രമാണ് ഫ്രൈ ഡേ ഫിലിംസിന്റെ അടുത്ത പ്രൊജക്ട്


Click it and Unblock the Notifications











