ദൃശ്യം കണ്ട് വിജയ് പറഞ്ഞു, ലാലേട്ടന്‍ ഗംഭീരം
പുതിയ വര്‍ഷം പിറന്നപ്പോള്‍ തമിഴ് നടന്‍ വിക്രം ആദ്യം കണ്ട ചിത്രം ജിത്തു ജോസഫ് സംവിധാനത്തില്‍ മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച ദൃശ്യമാണ്. ചിത്രം കണ്ട് പുറത്തിറങ്ങിയ വിക്രം പറഞ്ഞു ഗംഭീരം. ഇത് തമിഴില്‍ ഒരുക്കാന്‍ തനിക്കാഗ്രഹമുണ്ടെന്ന്.
കഴിഞ്ഞ ദിവസം ഇളയദളപതി വിജയ് യും ദൃശ്യം കണ്ടു. മോഹന്‍ലാലിനും ജില്ലയുടെ അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം ചെന്നൈയിലെ പ്രിയദര്‍ശന്റെ ഫോര്‍ഫ്രെയ്‌സ് സ്റ്റുഡിയോയില്‍ വച്ചാണ് വിജയ് സിനിമ കണ്ടത്. ചിത്രം ഇളയദളപതിയ്ക്ക് വല്ലാതങ്ങോട്ട് ഇഷ്ടപ്പെട്ടു.

സിനിമ കഴിഞ്ഞയുടന്‍ വിജയ് എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. മോഹന്‍ലാലിനെ കെട്ടിപിടിച്ചു പറഞ്ഞു, പടം എന്നെ ഞെട്ടിച്ചു. ലാലേട്ടന്റെ അഭിനയം ഗംഭീരം. കേരളത്തില്‍ വച്ച് മോഹന്‍ലാലിന്റെ ആരാധകര്‍ക്കൊപ്പമിരുന്ന ദൃശ്യം കാണാന്‍ കഴിയാത്തതിന്റെ ഒറ്റ വിഷമം മാത്രമെ വിജയ്ക്കൂള്ളൂ.
അതേ സമയം വിജയ് യും മോഹന്‍ലാലും ഒന്നിച്ച ജില്ല എന്ന ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുകയാണ് തമിഴകത്തിനൊപ്പം കേരളവും. അച്ഛനും മകനുമായി വിജയ് യും മോഹന്‍ലാലും എത്തുന്നത് ഒരു പൊങ്കാല്‍ കാഴ്ചയായാണ് തിയേറ്ററിലെത്തുന്നത്.
അതിനിടയില്‍ ദൃശ്യം കണ്ട് താല്‍പരനായ വിക്രം ചിത്രം തമിഴില്‍ റീമേക്ക് ചെയ്യാനുള്ള പണികള്‍ തുടങ്ങിയെന്നാണ് കേള്‍ക്കുന്നത്. സുരേഷ് ബാലാജിയുമായി ചിത്രം റീമേക്ക് ചെയ്യുന്ന കാര്യം വിക്രം ചര്‍ച്ച നടത്തിയത്രെ.


Click it and Unblock the Notifications