വിജയ് ദേവരകൊണ്ട മലയാളത്തിലേക്ക് എത്തുമോ? ഭാഷയാണ് പ്രശ്നമെന്ന് താരത്തിന്‍റെ തുറന്നുപറച്ചില്‍!
തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരങ്ങളാണ് വിജയ് ദേവരകൊണ്ടയും രാശ്മിക മന്ദാനയും. ഡിയര്‍ കോമ്രേഡിന്റെ പ്രമോഷന് വേണ്ടിയാണ് ഇരുവരും കൊച്ചിയിലേക്കെത്തിയത്. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കെത്തിയതിന്റെ സന്തോഷത്തിലായിരുന്നു ഇരുവരും. ഇവരുടെ വരവിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കുര്‍ഗാണ് തന്റെ സ്വദേശമെന്നും മലയാളികളായ അയല്‍ക്കാറുണ്ടെന്നുമായിരുന്നു രാശ്മിക പറഞ്ഞത്. മലയാളത്തില്‍ സംസാരിച്ചായിരുന്നു വിജയ് എത്തിയത്. തന്നെക്കാണുമ്പോഴൊക്കെ ആള്‍ക്കാര്‍ ഓടി അരികിലേക്ക് എത്താറുണ്ടെന്നും ചേട്ടായെന്ന് വിളിച്ച് സുഖവിവരം തിരക്കാറുണ്ടെന്നും വിജയ് പറഞ്ഞിരുന്നു.
നാടകത്തില്‍ നിന്നും സിനിമയിലേക്കുള്ള യാത്രയെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം ഇതുവരെയുള്ള തന്റെ യാത്രയെക്കുറിച്ച് വിശദീകരിച്ചത്. മലയാളത്തിലേക്കുള്ള വരവിനെക്കുറിച്ചുള്ള ചോദ്യവും ഉന്നയിച്ചിരുന്നു. അത്തരത്തിലുള്ള ആഗ്രഹം മനസ്സിലുണ്ടെന്നും എന്നാല്‍ അതത്ര എളുപ്പമല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തെലുങ്കിന് പുറമേ തമിഴിലും താന്‍ അഭിനയിച്ചിരുന്നു. തമിഴ് അറിയാവുന്നതിനാല്‍ ഭാഷ തടസ്സമായിരുന്നില്ല. എന്നാല്‍ മലയാളത്തിന്‍രെ സ്ഥിതി അങ്ങനെയല്ല. ഭാഷ പ്രശ്‌നമാണെന്നും അത് പഠിച്ചതിന് ശേഷം മലയാള സിനിമയില്‍ അഭിനയിക്കുമെന്നുമായിരുന്നു വിജയ് ദേവരകൊണ്ട പറഞ്ഞത്.

മലയാളത്തില്‍ അഭിനയിക്കാന്‍ തനിക്കും താല്‍പര്യമുണ്ടെന്നായിരുന്നു രാശ്മികയും പറഞ്ഞത്. ഭാഷയാണ് തങ്ങള്‍ക്ക് തടസ്സമായി നില്‍ക്കുന്നത്. സബ്‌ടൈറ്റിലിന്റെ സഹായത്തോടെയാണ് മലയാള സിനിമകള്‍ കാണുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു. ഡിയര്‍ കോമ്രേഡിലെ കഥാപാത്രത്തിന്റെ പ്രത്യേകതകളെക്കുറിച്ചും രാശ്മിക തുറന്നുപറഞ്ഞിരുന്നു. ബോബിയും ലില്ലിയുമായാണ് തങ്ങള്‍ എത്തുന്നതെന്നായിരുന്നു ഇരുവരും പറഞ്ഞത്. കഥാപാത്രങ്ങളെക്കുറിച്ച് എങ്ങനെ വിശദീകരിക്കണമെന്നറിയില്ലെന്നും ഇത് ബോറടിയാണെന്നും വിജയ് ദേവരകൊണ്ട പറഞ്ഞിരുന്നു.


Click it and Unblock the Notifications











