വിജയ് ദേവരക്കൊണ്ടയ്ക്ക് അപ്രതീക്ഷിത പിറന്നാൾ സമ്മാനവുമായി രശ്മിക!! വീഡിയോ വൈറലാകുന്നു...
ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ ഗാനങ്ങൾ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു.
തെലുങ്കിലെ ഭാഗ്യ ജോഡികളാണ് വിജയ് ദേവരാക്കൊണ്ടെയും രാശ്മിക മാന്ദാനയും. ഇവർ ജോഡികളായി എത്തിയ ആദ്യ ചിത്രമായ ഗീതാഗോവിന്ദം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ടോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്ത് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ ഗാനങ്ങൾ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു.

ഗീതാഗോവിന്ദത്തിന്റെ വിജയത്തിനു ശേഷം വിജയ് യും രാശ്മികയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഡിയർ കോമ്രേഡ്. പ്രണയം, ക്യാംപസ്, രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ചിത്രം പുറത്തിറങ്ങുന്നത്. . ചിത്രത്തിന്റെ ടീസറിനും ഗാനത്തിനുമെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിജയ് ദേവരാക്കൊണ്ടെയുടെ പിറന്നാൾ ആഘോഷ വീഡിയോയാണ്.
കഴിഞ്ഞ മെയ് 9 നായിരുന്നു വിജയ് യുടെ പിറന്നാൾ. ഡിയർ കോമ്രേഡിന്റെ സെറ്റിൽ വെച്ചായിരുന്നു പിറന്നാൾ ആഘോഷം. സഹപ്രവർത്തകർക്കും ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കുമൊപ്പം കോക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചു . വിജയ്ക്ക് പിറന്നാൾ സമ്മാനമായി രാശ്മിക ഒരു ബ്രേസ് ലെറ്റ് നൽകി. നടി തന്നെയാണ് വിജയും കൈകളിൽ ബ്രേസ് ലേറ്റ് അണിഞ്ഞു കൊടുത്തത്.


Click it and Unblock the Notifications