ഗീതാ ഗോവിന്ദം തിയേറ്ററുകളിൽ തകർക്കുന്നു, വിജയ് ദേവരകൊണ്ട എവിടെയാണെന്ന് അറിയാമോ...
മികച്ച പ്രേക്ഷക പിന്തുണ നേടി ചിത്രം സൂപ്പർ ഡ്യൂപ്പറായി തിയേറ്ററുകളിൽ മുന്നേറുകയാണ്.
അർജുൻ റെഡ്ഡി എന്ന ചിത്രം കൊണ്ട് തെന്നിന്ത്യൻ സിനിമ പ്രേമികളുടെ മനസ്സ് കവർന്നെടുത്ത താരമാണ് വിജയ് ദേവരകൊണ്ട. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിലൂടെ തന്നെ തെലുങ്കിലെ സൂപ്പർ താരമായിരിക്കുകയാണ് വിജയ്. ടോളിവുഡിൽ മാത്രമല്ല മലയാളത്തിലും ഈ യുവതാരത്തിന് ഒരുപാട് ആരാധകരുണ്ട്.

വിജയ്ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രമാണ് ഗീതാ ഗേവിന്ദം. മികച്ച പ്രേക്ഷക പിന്തുണ നേടി ചിത്രം സൂപ്പർ ഡ്യൂപ്പറായി തിയേറ്ററുകളിൽ മുന്നേറുകയാണ്. തെലുങ്കിൽ മാത്രമല്ല മലയാളത്തിലും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാൽ സിനിമ തിയേറ്ററിൽ മികച്ച വിജയം നേടിമുന്നേറുമ്പോൾ നമ്മുടെ താരം യൂറോപ്പിൽ അവധിക്കാലം ആഘോഷിക്കുകയാണ്. ഇതിനിടയിൽ തെലുങ്കിലെ മറ്റൊരു സൂപ്പർ താരമായ മഹേഷ് ബാബുവിനെ കണ്ട സന്തോഷവും വിജയ് ട്വിറ്ററിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സിനിമകൾ കാണാനായി സിനിമ തിയേറ്ററുകളിൽ വഴക്കിട്ടതുമുതൽ ഇപ്പോഴത്തെ സിനിമ ലെക്കേഷൻ വിശേഷം വരെ അദ്ദേഹത്തിനോട് പങ്കുവെച്ചുവെന്ന് താരം ട്വിറ്റ് ചെയ്തു. കൂടാതെ വംശി, മഹേഷ് ബാബു എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രവും ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
എന്നാൽ ട്വിറ്റിനും ഫോട്ടേയ്ക്കും നന്ദി പറഞ്ഞു കൊണ്ട് മഹേഷ് ബാബുവു എത്തിയിട്ടുണ്ട്. ഇത് നിന്റെ സമയമാണെന്നും അവധിക്കാലം ആഘോഷിക്കുവെന്നും മഹേഷ് ബാബു റിട്വിറ്റ് ചെയ്തിട്ടുമുണ്ട്. അത് ഞാനേറ്റു സാർ, യുറോപ്പ് പൊളിച്ചടുക്കിയിട്ടെ വരൂ എന്നു വിജയും മറുപടി കൊടുത്തു


Click it and Unblock the Notifications