മമ്മൂട്ടിയുടെ മകനായി വേഷമിടാന്‍ അര്‍ജ്ജുന്‍ റെഡ്ഡി നായകന്‍ വിജയ് ദേവരകൊണ്ട!

ഒരിടവേളയക്ക് ശേഷം മമ്മൂട്ടി വേഷമിടുന്ന തെലുങ്ക് ചിത്രമാണ് യാത്ര. ആന്ധ്ര മുന്‍മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ വൈഎസ് രാജശേഖര റെഡ്ഡിയായാണ് മമ്മൂട്ടി വേഷമിടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ടീസറും ഗാനങ്ങളും ആരാധകര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. വൈഎസ്ആറിന്റെ മകനായ വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വേഷത്തിലാരെത്തുമെന്നത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇത് സംബന്ധിച്ച് പുതിയ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.

അര്‍ജ്ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ താരമായി മാറിയ വിജയ് ദേവരകൊണ്ടയാണ് വൈഎസ് ജഗന്‍ മോഹനാകുന്നതെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്. തെലുങ്കിലും തമിഴിലുമായി ഒരുങ്ങുന്ന നോട്ട എന്ന പൊളിറ്റിക്കല്‍ ചിത്രത്തിന്റെ ട്രെയിലര്‍ കണ്ട ശേഷമായിരുന്നു യാത്രയിലേക്ക് വിജയ് ദേവരകൊണ്ടയെ സംവിധായകന്‍ മഹി വി രാഘവ് ക്ഷണിക്കുന്നത്. നോട്ടയില്‍ മുഖ്യമന്ത്രി കഥാപാത്രമായിട്ടാണ് വിജയ് എത്തുന്നത്.

devarakonda

ജനുവരി ഒമ്പതിന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നയിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും വൈഎസ്ആറിന്റെ ജന്മദിനമായ ഡിസംബര്‍ 21ന് യാത്ര റിലീസ് ചെയ്യനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം. വിജയമ്മ എന്ന കഥാപാത്രമായി ബാഹുബലി താരം അഷ്രിത വേഷമിടുന്നു. ജഗപതി ബാബു, സുഹാസിനി, അനസൂയ, പൊസാനി കൃഷ്ണ മുരുളി, ജീവ, റാവു രമേഷ്, സച്ചിന്‍ ഖഡേക്കര്‍, വിനോദ് കുമാര്‍ തുടങ്ങി വന്‍താര നിര ചിത്രത്തിനായി അണിനിരക്കുന്നു. 70 എംഎം എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ചില്ലയും ഷാഷി ദേവിറെഡ്ഡിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് കെ കൃഷ്ണകുമാറാണ്.

അര്‍ജ്ജുന്‍ റെഡ്ഡിക്ക് ശേഷം വിജയ് നായകനായി എത്തിയ റൊമാന്റിക് ചിത്രം ഗീതാ ഗോവിന്ദം ഗംഭീര വിജയം നേടിയിരുന്നു. 100 കോടിക്ക് മുകളിലായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. കേരളത്തില്‍ മൊഴിമാറ്റാതെ പ്രദര്‍ശനത്തിനെത്തിയ ചിത്രം മൊഴിമാറ്റതെ ഒരു തെലുങ്ക് ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനും സ്വന്തമാക്കി. മഹേഷ് ബാബു ചിത്രത്തമായ ഭരത് എന നേനു എന്ന ചിത്രത്തിന്റെ റെക്കോര്‍ഡാണ് ഗീതാ ഗോവിന്ദം തകര്‍ത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X